Saturday, May 18, 2024
HomeKeralaകോണ്‍ഗ്രസില്‍ ഇപ്പോള്‍ യൂസ് ആന്റ് ത്രോ സംസ്കാരം: എം കെ രാഘവന്‍

കോണ്‍ഗ്രസില്‍ ഇപ്പോള്‍ യൂസ് ആന്റ് ത്രോ സംസ്കാരം: എം കെ രാഘവന്‍

കോഴിക്കോട് : കോണ്‍ഗ്രസ് പാര്‍ട്ടിയെ നിശിതമായി വിമര്‍ശിച്ച്‌ എം കെ രാഘവന്‍ എം പി. കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഉള്ളത് യൂസ് ആന്റ് ത്രോ സംസ്കാരമെന്നും ഈ രീതി മാറണമെന്നും രാഘവന്‍ പറഞ്ഞു.

അഡ്വക്കേറ്റ് പി ശങ്കരന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം കെ രാഘവന്‍. ഇന്ന് വിമര്‍ശനമോ വിയോജിപ്പോ ഒന്നും പറ്റാത്ത രീതിയില്‍ സംഘടന മാറിയോ എന്നാണ് സംശയം. പുകഴ്ത്തല്‍ മാത്രമായി പാര്‍ട്ടിയില്‍ എന്ന് ഭയപ്പെടുന്നു. സ്വന്തക്കാരുടെ ലിസ്റ്റ് ഉണ്ടാക്കുന്നതിന് അപ്പുറത്ത് അര്‍ഹരെ കൊണ്ടുവന്നില്ലെങ്കില്‍ പാര്‍ട്ടിയുടെ ഗതിയെന്താവും. ഇന്നു ആരും രാജാവ് നഗ്നനാണ് എന്ന പറയാന്‍ തയ്യാറല്ല. സ്ഥാനമാനം നഷ്ടപ്പെടുമെന്ന പേരില്‍ ആരും ഒന്നും പറയില്ല. ലീഗില്‍ ഉള്‍പ്പെടെ ഉള്‍പാര്‍ട്ടി ജനാധിപത്യം പുനഃസ്ഥാപിച്ചുവെന്നും എം കെ രാഘവന്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് വരും എന്ന് പ്രതീക്ഷിച്ചു. പട്ടിക ഒന്നിച്ച്‌ പ്രഖ്യാപിക്കുന്ന രീതി ആയിരുന്നു ഉണ്ടായിരുന്നത്. ഇന്ന് അതല്ല അവസ്ഥ. ഇതുവരെ കെപിസിസി ലിസ്റ്റ് വന്നിട്ടില്ല. എവിടെ ആണ് പാര്‍ട്ടിയെ തിരിച്ച്‌ പിടിക്കേണ്ടത് എന്ന് നേതൃത്വം ചിന്തിക്കണം. വി എം സുധീരന്‍ കോണ്‍ഗ്രസില്‍ അഭിപ്രായം തുറന്നു പറയാന്‍ മടിക്കാത്ത വ്യക്തിത്വമാണ്. പാര്‍ടിയുടെ ഗുണപരമായ മാറ്റത്തിന് നിലപാട് എടുത്ത് വ്യക്തിയാണ്. സംഘടനയുടെ ഗുണപരമായ വളര്‍ച്ചക്ക് സുധീരന്‍്റെ അഭിപ്രായം വേണം. ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുന്ന ആള്‍ ആണ് അദ്ദേഹം. വി എം സുധീരനെ പോലെ ഉള്ള ആളുകള്‍ ഇന്നും പാര്‍ട്ടിയുടെ മാനുഷിക മുഖമാണ്. അദ്ദേഹം ഉള്‍പ്പെടെ ഉള്ള ആളുകള്‍ മുന്നോട്ട് വരണം. നിലപാട് ഉള്ളവര്‍ക്ക് മാത്രമേ ധാര്‍മികയുള്ളൂ. നൈതികതയും മൂല്യവും ഉണ്ടെങ്കില്‍ മാത്രമേ നിലപാട് എടുക്കാന്‍ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular