Sunday, May 19, 2024
HomeKeralaബസില്‍ മാല മോഷണം: യുവതിയും മാതാവും പിടിയില്‍

ബസില്‍ മാല മോഷണം: യുവതിയും മാതാവും പിടിയില്‍

തൊടുപുഴ : ബസ് യാത്രക്കാരിയുടെ മാല മോഷ്ടിച്ച തമിഴ്നാട് സ്വദേശികളായ യുവതിയും മാതാവും പിടിയില്‍. തിരുപ്പൂര്‍ സ്വദേശികളായ ഓവിയ (21), ഉമ (41) എന്നിവരെയാണ് പിടികൂടിയത്.
സംസ്ഥാനത്തെ നിരവധി മോഷണക്കേസുകളില്‍ പ്രതികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. ഉടുമ്ബന്നൂര്‍ സ്വദേശിയായ വീട്ടമ്മ ലൂസിയുടെ രണ്ടര പവന്‍ വരുന്ന മാലയാണ് ബസില്‍നിന്ന് മോഷ്ടിച്ചത്. വണ്ണപ്പുറത്തുനിന്ന് തൊടുപുഴക്ക് വരുന്നതിനിടെ മുതലക്കോടത്തുവെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആരോ മാലയില്‍ പിടിക്കുന്നതായി തോന്നിയതിനെ തുടര്‍ന്ന് ലൂസി തിരിഞ്ഞു നോക്കുമ്ബോള്‍ തന്‍റെ മാല പിന്നില്‍ നില്‍ക്കുന്ന സ്ത്രീയുടെ കൈയില്‍ കണ്ടു.

ഇതോടെ ബഹളം വെച്ചു. സഹയാത്രക്കാര്‍ ഇരുവരെയും തടഞ്ഞുവെച്ചെങ്കിലും വണ്ടി നിര്‍ത്തിയപ്പോള്‍ ഓടി കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പൊലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷനിലെത്തി പരിശോധിച്ചപ്പോള്‍ പ്രതികളുടെ കൈയില്‍നിന്ന് മാല കണ്ടെടുത്തതായി തൊടുപുഴ സി.ഐ വി.സി. വിഷ്ണുകുമാര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular