Sunday, May 19, 2024
HomeGulfവിഷവാതക ആക്രമണം : വിദ്യാര്‍ഥിനികളെ 
അപകടത്തിലാക്കിയവര്‍ മരണം അര്‍ഹിക്കുന്നു ; ഖമനേയി

വിഷവാതക ആക്രമണം : വിദ്യാര്‍ഥിനികളെ 
അപകടത്തിലാക്കിയവര്‍ മരണം അര്‍ഹിക്കുന്നു ; ഖമനേയി

ദുബായ്

നൂറുകണക്കിന് സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് വിഷവാതകമേറ്റ സംഭവം മനഃപൂര്‍വമെന്ന് തെളിഞ്ഞാല്‍ കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി.

മാപ്പുനല്‍കാനാകാത്ത കുറ്റമാണതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നവംബര്‍മുതല്‍ നൂറുകണക്കിന് വിദ്യാര്‍ഥിനികള്‍ക്ക് വിഷപ്പുകയേറ്റ സംഭവത്തില്‍ ഖമനേയിയുടെ ആദ്യ പ്രതികരണമാണിത്. ഇറാനിലെ 21 പ്രവിശ്യയിലായി 52 സ്കൂളിലാണ് വിഷപ്പുക ആക്രമണം ഉണ്ടായത്. പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്കൂളുകള്‍ ലക്ഷ്യംവച്ചായിരുന്നു ആക്രമണം.

ഒരിടത്തുമാത്രം ആണ്‍കുട്ടികളുടെ സ്കൂള്‍ ആക്രമിക്കപ്പെട്ടു. 5000ല്‍ അധികം കുട്ടികള്‍ക്ക് വിഷബാധയേറ്റു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular