Sunday, May 19, 2024
HomeIndiaഎനിക്ക് രശ്മികയോട് ക്രഷ്; ഇന്ത്യയിലെ മികച്ച നടി: ശുഭ്മാന്‍ ഗില്‍

എനിക്ക് രശ്മികയോട് ക്രഷ്; ഇന്ത്യയിലെ മികച്ച നടി: ശുഭ്മാന്‍ ഗില്‍

മുംബൈ : മിന്നുന്ന പ്രകടനങ്ങള്‍ കൊണ്ടു മാത്രമല്ല ഗോസിപ്പുകള്‍ കൊണ്ടുകൂടിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്ല് വാര്‍ത്തകളില്‍ ഇടം നേടുന്നത്.

സാറാ അലി ഖാനുമായും സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറ ടെണ്ടുല്‍ക്കറുമായും ഗില്ല് ഡേറ്റിംഗിലാണെന്ന് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അവരുമായി പ്രണയത്തിലാണോ എന്ന ചോദ്യങ്ങളോട് താരം പ്രതികരിച്ചിരുന്നില്ല.

എന്നാല്‍ അടുത്തിടെ തെന്നിന്ത്യന്‍ നായിക രശ്മിക മന്ദാനയാണ് തന്റെ ക്രഷ് എന്ന് ഗില്‍ വെളിപ്പെടുത്തി. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടിയെ കുറിച്ച്‌ ഗില്ലിനോട് ചോദിച്ചപ്പോഴാണ് ഗില്‍ രശ്മികയുടെ പേരാണ് പറഞ്ഞത്. ഇന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളാണ് രശ്മിക എന്നും ഗില്‍ പറഞ്ഞു.

എന്നാല്‍ രശ്മിക മന്ദാനയോട് തനിക്ക് പ്രണയമുണ്ടെന്ന പ്രസ്താവന എപ്പോള്‍, എവിടെയാണ് പറഞ്ഞതെന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ് ശുഭ്മാന്‍ ഗില്‍. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് കണ്ടപ്പോഴാണ് ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയതായി താരം ഓര്‍ക്കുന്നത്. ഏത് മാദ്ധ്യമത്തിലാണ് താന്‍ ഇക്കാര്യം പറഞ്ഞതെന്ന് മറന്നുപോയി എന്നും ഗില്‍ പറഞ്ഞു. അതേസമയം, ഗില്ലിന്റെ പ്രസ്താവനയോട് രശ്മിക മന്ദാന ഇതുവരെ പ്രതികരിച്ചിട്ടില്ല.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ് ശുഭ്മാന്‍. അതേസമയം രശ്മിക മന്ദാന ഇപ്പോള്‍ രണ്ട് സിനിമകളുടെ ചിത്രീകരണത്തിലാണ്. പുഷ്പ: ദി റൈസിന്റെ തുടര്‍ച്ചയായ പുഷ്പ: ദി റൂള്‍, രണ്‍ബീര്‍ കപൂറിനൊപ്പം ആനിമല്‍ എന്നീ ചിത്രങ്ങളാണ് രശ്മികയുടെതായി പുറത്ത് വരാനുള്ള ചിത്രങ്ങള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular