Sunday, May 19, 2024
HomeUSAന്യു യോർക്കിൽ ചെറുവിമാനം തകർന്നു ഇന്ത്യാക്കാരി മരിച്ചു; പുത്രിക്കും പൈലറ്റിനും പൊള്ളലേറ്റു

ന്യു യോർക്കിൽ ചെറുവിമാനം തകർന്നു ഇന്ത്യാക്കാരി മരിച്ചു; പുത്രിക്കും പൈലറ്റിനും പൊള്ളലേറ്റു

ന്യൂയോർക്ക്, മാർച്ച് 7
ലോംഗ് ഐലൻഡിൽ ചെറിയ വിമാനം  തകർന്ന്    ഒരു ഇന്ത്യൻ വംശജയായ  റോമ ഗുപ്ത (63) മരിച്ചു.
ഗുരുതരമായ പൊള്ളലേറ്റ്   അവരുടെ മകൾ റീവ ഗുപ്തയും (33) പൈലറ്റും ആശുപത്രിയിണ്.

ഫ്ളയിങ്  പാഠങ്ങൾ  മനസിലാക്കുന്നതിനായുള്ള പ്രദർശന പാറക്കലിനിടെയാണ് അപകടം. നാല് സീറ്റുള്ള സിംഗിൾ എഞ്ചിൻ പൈപ്പർ ചെറോക്കി വിമാനം ലോംഗ് ഐലൻഡിലെ റിപ്പബ്ലിക് എയർപോർട്ടിലേക്ക് മടങ്ങുന്നതിനിടെ തീപിടിക്കുകയായിരുന്നു. ഇതേ  എയർപോർട്ടിൽ നിന്നുമാണ്  വിമാനം പുറപ്പെട്ടതും.

“ഇതൊരു ഡെമോൺസ്ട്രേഷൻ ഫ്ലൈറ്റ് ആയിരുന്നു, ആളുകൾക്ക് ഫ്ലൈയിംഗ് പാഠങ്ങളിൽ താൽപ്പര്യമുണ്ടോ എന്നറിയാനുള്ള ഒരു ആമുഖ ഫ്ലൈറ്റ്”, ഡാനി വൈസ്മാൻ ഫ്ലൈറ്റ് സ്കൂളിന്റെ അഭിഭാഷകൻ ഒലെഹ് ദേകജ്ലോ എൻ.ബി.സി ചാനലിനോട് പറഞ്ഞു.

ലിൻഡൻഹസ്റ്റിലെ ഒരു റെസിഡൻഷ്യൽ ഏരിയയിലാണ് വിമാനം വന്നു വീണത്. എന്നാൽ വീടുകൾ ഒഴിവാക്കി വയലിൽ വീണതിനാൽ കൂടുതൽ അപകടം ഒഴിവായി.

പൈലറ്റ്  മികച്ച ജോലി ചെയ്തു, എന്റെ അഭിപ്രായത്തിൽ, വീടുകളും ആളുകളും ട്രാഫിക്കും ഒഴിവാക്കാൻ ശ്രമിച്ചു, ഒരു സാക്ഷി സിബിഎസ് ന്യൂയോർക്ക് ടിവിയോട് പറഞ്ഞു.

മൗണ്ട് സിനായ് ഹോസ്പിറ്റൽ സിസ്റ്റത്തിലെ ന്യൂറോ സർജറി ഫിസിഷ്യന്റെ സഹായിയാണ് റീവ ഗുപ്ത.

റീവ ഗുപ്തയെയും കുടുംബത്തെയും സഹായിക്കുന്നതിനായി ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഏകദേശം 70,000 ഡോളർ  Gofundme വഴി സമാഹരിച്ചു.  റീവ ഗുപ്തയുടെ ദീർഘകാലമായുള്ള ആഗ്രഹം നിറവേറ്റാൻ, അവർ ഒരു ഫ്ലൈറ്റ് ലെസൻ   ബുക്ക് ചെയ്യുകയായിരുന്നുവെന്ന് അതില്പറയുന്നു.

ദേഹമാസകലം തേർഡ് ഡിഗ്രി പൊള്ളലേറ്റ് അവൾ ജീവനുവേണ്ടി പോരാടുകയാണെന്ന് ഗോ ഫണ്ട് മി പേജിൽ  പറയുന്നു.

23 കാരനായ പൈലറ്റ് ഒരു സർട്ടിഫൈഡ് ഫ്ലൈറ്റ് ഇൻസ്ട്രക്ടറാണ്.   വിമാനം തകരുന്നതിന് മുമ്പ് വിമാനത്തിൽ പുകയുണ്ടായിരുന്നുവെന്ന് പൈലറ്റ്  പറഞ്ഞതായി WABC ടിവി റിപ്പോർട്ട് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular