Sunday, May 19, 2024
HomeKeralaവീട്ടിലെ ഫ്രിഡ്ജ്‌ പൊട്ടിത്തെറിച്ചു: ഇന്‍സ്‌പെക്ടറും യുവതിയും മരിച്ചു

വീട്ടിലെ ഫ്രിഡ്ജ്‌ പൊട്ടിത്തെറിച്ചു: ഇന്‍സ്‌പെക്ടറും യുവതിയും മരിച്ചു

കോയമ്ബത്തൂര്‍ : ഫ്രിഡ്ജ്‌ പൊട്ടിത്തെറിച്ച്‌ പൊലീസുകാരനും സ്ത്രീയും മരിച്ചു. കോയമ്ബത്തൂര്‍ ജില്ലയിലെ പൊള്ളാച്ചിക്ക് സമീപം നല്ലൂര്‍ ഗ്രാമത്തിലാണ് സംഭവം.

ഇന്‍സ്‌പെക്ടര്‍ ശബരിനാഥ്, ശാന്തി എന്നിവരാണ് മരിച്ചത്.

വീട്ടിലെ ഫ്രിഡ്ജ്‌ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

വിവരം അറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അഗ്നിശമന സേനയും സ്ഥലത്തെത്തി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular