Monday, May 6, 2024
HomeIndiaവിദേശത്ത് പഠിക്കുന്ന കുട്ടികള്‍ക്ക് പണമയക്കാന്‍ ചെലവ് കൂടും

വിദേശത്ത് പഠിക്കുന്ന കുട്ടികള്‍ക്ക് പണമയക്കാന്‍ ചെലവ് കൂടും

ല്‍ഹി : വിദേശത്ത് പഠിക്കുന്ന കുട്ടികള്‍ക്കായി പണം അയക്കാന്‍ മാതാപിതാക്കള്‍ക്ക് ഇനി കൂടുതല്‍ പണം ചെലവഴിക്കേണ്ടി വരും.

വിദ്യാഭ്യാസ ചെലവുകള്‍ക്കോ ചികിത്സക്കോ അല്ലാതെ മറ്റാവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് പണമയക്കുമ്ബോള്‍ 20 ശതമാനം നികുതി ഈടാക്കാനാണ് കേന്ദ്രസര്‍ക്കാരിന്‍റെ തീരുമാനം. ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇത്തവണ അവതരിപ്പിച്ച ബജറ്റിലാണ് രാജ്യത്ത് നിന്ന് പണം കൈമാറ്റം ചെയ്യുമ്ബോഴുള്ള നികുതി നിയമങ്ങളില്‍ മാറ്റം പ്രഖ്യാപിച്ചത്.

ഇന്ത്യാക്കാര്‍ക്ക് വിദേശത്തേക്ക് പണം അയക്കാന്‍ അനുവദിക്കുന്ന ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്കീമിന് (എല്‍ആര്‍എസ്) കീഴിലുള്ള വിദേശ പണമിടപാടുകള്‍ക്ക് സ്രോതസില്‍ നികുതി പിരിവ് (ടിസിഎസ്) 5 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി ഉയര്‍ത്താനായിരുന്നു ബജറ്റിലെ നിര്‍ദേശം. വിദേശ യാത്രകള്‍, വിദേശ നിക്ഷേപം, വിദേശത്തേക്ക് പണം അയയ്ക്കല്‍, വിദ്യാഭ്യാസത്തിനും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും ഒഴികെയുള്ള മറ്റ് പണമയക്കലുകള്‍ക്ക് ഇത് ബാധകമാകും.

നിലവിലെ നിയമപ്രകാരം, ഒരു സാമ്ബത്തിക വര്‍ഷം ഏഴു ലക്ഷം രൂപ വരെ വിദേശത്തേക്ക് അയക്കുമ്ബോള്‍ സ്രോതസില്‍ നികുതി നല്‍കേണ്ടതില്ല. ഏഴു ലക്ഷം രൂപയില്‍ കൂടുതലുള്ള തുകയ്ക്ക് അഞ്ചു ശതമാനം ടി.സി.എസ് ഈടാക്കുന്നുണ്ട്. എന്നാല്‍, പുതിയ ബജറ്റ് നിര്‍ദേശം അനുസരിച്ച്‌ വിദ്യാഭ്യാസവും ചികിത്സയും അല്ലാതെ മറ്റെന്ത് ആവശ്യത്തിന് വിദേശത്തേക്ക് പണമയച്ചാലും, അയക്കുന്ന ആകെ തുകയുടെ 20 ശതമാനം പിടിച്ചുവയ്ക്കും.അയക്കുന്നത് എത്ര ചെറിയ തുകയാണെങ്കിലും 20 ശതമാനം നികുതി നല്‍കണം. പുതിയ നിര്‍ദേശമനുസരിച്ച്‌, വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ഥികളുടെ ജീവിതച്ചെലവുകള്‍ (നേരിട്ടുള്ള വിദ്യാഭ്യാസച്ചെലവല്ല) നികത്താനുള്ള ഏതൊരു പണവും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി അയച്ചതാണെന്ന് മാതാപിതാക്കള്‍ സ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ടാല്‍, ഇപ്പോള്‍ 20 ശതമാനം ടി.സി.എസ് നല്‍കേണ്ടി വരും.

ഹോസ്റ്റല്‍ ചെലവുകള്‍ക്കോ ട്യൂഷന്‍ ഫീസിനോ ആയി ട്രാന്‍സ്ഫര്‍ ചെയ്ത പണം എളുപ്പത്തില്‍ കാണിക്കാനാകും.”നിങ്ങളുടെ കുട്ടി യൂണിവേഴ്സിറ്റിയുടെ ഹോസ്റ്റലില്‍ താമസിക്കുന്നുണ്ടെങ്കില്‍, അത് വിദ്യാഭ്യാസ ആവശ്യത്തിനാണെന്ന് നിങ്ങള്‍ക്ക് സ്ഥാപിക്കാം. 7 ലക്ഷം രൂപയ്ക്ക് മുകളിലാണ് പണമയക്കുന്നതെങ്കില്‍ 5 ശതമാനം ടി.സി.എസ് ബാധകമാകും,” ടാക്സ് കണക്‌ട് അഡ്വൈസറി വിവേക് ജലന്‍ ഇക്കണോമിക് ടൈംസിനോട് പറഞ്ഞു. എന്നാല്‍ കാമ്ബസിനു പുറത്തുള്ള ഫ്ലാറ്റുകളിലോ രണ്ടു മൂന്നു പേര്‍ ഒരുമിച്ച്‌ അപ്പാര്‍ട്ടുമെന്റുകളിലോ വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് വിദ്യാഭ്യാസ ലിങ്ക് സ്ഥാപിക്കാന്‍ ബുദ്ധിമുട്ടായേക്കാം, ജലന്‍ കൂട്ടിച്ചേര്‍ത്തു.

എല്‍.ആര്‍.എസ് പ്രകാരം വിദേശത്തേക്ക് പണം അയക്കുന്നതിന്, ഒരാള്‍ ബാങ്കില്‍ പോയി A-2 ഫോം പൂരിപ്പിച്ച്‌ പണമയച്ചതിന്‍റെ ഉദ്ദേശ്യം വ്യക്തമാക്കുകയും ഡിക്ലറേഷന്‍ ഫോമില്‍ ഒപ്പിടുകയും വേണം.ബാങ്ക് പിന്നീട് അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്ത് വിദേശത്തേക്ക് അയക്കുന്നു. രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ തമ്മിലുള്ള, ഡെബിറ്റ്, ഫോറെക്സ് കാര്‍ഡുകള്‍ വഴിയുള്ള ഇടപാടുകളും എല്‍ആര്‍എസ് സ്കീമിന് കീഴിലാണെന്ന് ഇ.വൈ ഇന്ത്യയുടെ നയ ഉപദേശക & സ്പെഷ്യാലിറ്റി സേവനങ്ങളുടെ നേതാവ് രാജീവ് ചുഗ് പറഞ്ഞു. ജൂലൈ 1 മുതല്‍ പുതിയ നിര്‍ദേശം പ്രാബല്യത്തില്‍ വരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular