Sunday, May 19, 2024
HomeIndiaവിമാനത്തില്‍ പുകവലി, മോശം പെരുമാറ്റം: യുഎസ് പൗരനെതിരെ കേസെടുത്തു

വിമാനത്തില്‍ പുകവലി, മോശം പെരുമാറ്റം: യുഎസ് പൗരനെതിരെ കേസെടുത്തു

മുംബൈ : എയര്‍ഇന്ത്യ വിമാനത്തില്‍ യാത്രക്കാരോട് അപമര്യാദയായി പെരുമാറുകയും ശുചിമുറി‌യില്‍ പുകവലിക്കുകയും ചെയ്ത യുഎസ് പൗരനെതിരെ കേസെടുത്തു.
37 കാരനായ രമാകാന്തിനെതിരെ മുംബൈ സഹാര്‍ പോലീസാണ് കേസെടുത്തത്. ലണ്ടനില്‍ നിന്നും മുംബൈ‌യിലേക്ക് വന്ന വിമാനത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി ഇന്ത്യന്‍ വംശജനാണെങ്കിലും യുഎസ് പൗരനാണ്.
കൂടാതെ യുഎസ് പാസ്‌പോര്‍ട്ടും കൈവശമുണ്ട്. പ്രതി മദ്യപിച്ചിരുന്നോ എന്നറിയാന്‍ പ്രതിയുടെ സാമ്ബിള്‍ മെഡിക്കല്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular