Friday, May 17, 2024
HomeUSA'എലഫന്റ് വിസ്‌പേറേഴ്‌സ്' ഇന്ത്യക്കു ഓസ്‌കർ കൊണ്ടു വന്നു; 95 ആം നിശയിൽ ആദ്യജയം

‘എലഫന്റ് വിസ്‌പേറേഴ്‌സ്’ ഇന്ത്യക്കു ഓസ്‌കർ കൊണ്ടു വന്നു; 95 ആം നിശയിൽ ആദ്യജയം

ഇന്ത്യയുടെ ഡോക്യൂമെന്ററി  ‘The Elephant Whisperers’ ഓസ്‌കർ നേടി. എന്നാൽ  ‘All That Breathes’ പുരസ്‌കാരം നേടുന്നതിൽ വിജയം കണ്ടില്ല.

തമിഴ് നാട്ടിൽ അനാഥനായ ആനക്കുട്ടിയെ വളർത്തുന്ന ഒരു കുടുംബത്തിന്റെ കഥ പറഞ്ഞത് കാർത്തികി ഗോൺസാൽവസ് ആണ്. Haulout, How Do You Measure a Year?, The Martha Mitchell Effect, Stranger at the Gate എന്നീ ഡോക്യൂമെന്ററികളെയാണ് മികച്ച ഹൃസ്വ ഡോക്യുമെന്ററി വിഭാഗത്തിൽ ചിത്രം പിന്തള്ളിയത്.

പെഡ്രോ പാസ്കലിൽ നിന്ന് ഓസ്‌കർ ഏറ്റു വാങ്ങിയ ഗോൺസാൽവസ് പുരസ്‌കാരം “എന്റെ മാതൃഭൂമിക്കു” സമർപ്പിച്ചു. ചിത്രത്തിൽ മനുഷ്യനും മൃഗവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അവർ  സംസാരിച്ചു. അവരുടെ ആദ്യ സംരംഭമാണിത്.

All That Breathes മികച്ച ഡോക്യൂമെന്ററി ഫീച്ചർ ചിത്ര വിഭാഗത്തിൽ ‘Navalny’ എന്ന ചിത്രത്തോടാണ് പരാജയപ്പെട്ടത്. ഷൗനക് സെൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഡൽഹിയിലെ രണ്ടു സഹോദരന്മാർ പക്ഷി സംരക്ഷണം നടത്തുന്ന കഥയാണ് പറഞ്ഞത്.

Navalny പറയുന്നത് റഷ്യയിൽ പ്രസിഡന്റ് പുട്ടിന്റെ വിമർശകനായ അലക്സി നവൾനിയുടെ കഥയാണ്. അദ്ദേഹത്തിനു വിഷം നൽകിയ കഥയിലേക്കാണ് ഡാനിയൽ റോഹർ പ്രേക്ഷകനെ കൊണ്ടു പോകുന്നത്.

അവാർഡ് സ്വീകരിക്കുമ്പോൾ റോഹർ രാഷ്ട്രീയ പ്രസ്താവന നടത്തി. റഷ്യയുടെ യുക്രൈൻ ആക്രമണത്തെ അദ്ദേഹം വിമർശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular