Thursday, May 2, 2024
HomeUSAഏഴു അവാർഡുകൾ കൊയ്തെടുത്തു Everything Everywhere All at Once ഓസ്‌കർ രാത്രിയിൽ...

ഏഴു അവാർഡുകൾ കൊയ്തെടുത്തു Everything Everywhere All at Once ഓസ്‌കർ രാത്രിയിൽ ചരിത്രം സൃഷ്ടിച്ചു

ചൈനയിൽ നിന്നു യുഎസിലേക്കു കുടിയേറുന്ന ഒരു കുടുംബം നേരിടുന്ന വിചത്രമായ അനുഭവങ്ങളുടെ കഥ പറയുന്ന Everything Everywhere All at Once 95 ആം ഓസ്‌കർ നിശയിൽ മികച്ച ചിത്രം ഉൾപ്പെടെ ഏഴു അവാർഡുകൾ കൊയ്തു. മികച്ച നടിയായി മിഷേൽ യോ, സംവിധായകരായി ഡാനിയൽ ഷിനെർട്, ഡാനിയൽ ക്വൻ എന്നിവർ അവാർഡുകൾ നേടി.

ബോക്സ് ഓഫിസിൽ $100 മില്യൺ വാരിയ ചിത്രം നിരൂപകരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു.

ആദ്യ ഏഷ്യക്കാരി 

മലേഷ്യൻ നടി മിഷേൽ യോ മികച്ച നടിക്കുള്ള ഓസ്‌കർ നേടുന്ന ആദ്യ ഏഷ്യക്കാരിയായി. കേറ്റ് ബ്ലാഞ്ചറ്റ് തുടങ്ങി ഹോളിവുഡിലെ ഉന്നത നടികളെയാണ് അവർ പിന്തള്ളിയത്.

നാലു പതിറ്റാണ്ടു നീണ്ട അഭിനയ ജീവിതത്തിന്റെ തിലകക്കുറിയായിഅവർക്കു ഈ ഓസ്‌കർ.  ‘Crouching Tiger Hidden Dragon’ എന്ന തകർപ്പൻ ഹിറ്റിനു ശേഷം അവരുടെ വലിയ തിരിച്ചുവരവായിരുന്നു ഈ ചിത്രം.

വനിതകളോടായി യോ പറഞ്ഞു: “നിങ്ങളുടെ മികച്ച കാലം കഴിഞ്ഞെന്നു ആരോടും പറയേണ്ട. ഈ രാത്രി എന്നെ കണ്ടിരുന്ന ചെറിയ കുട്ടികൾക്കു പോലും പ്രത്യാശയുടെയും സാധ്യതകളുടെയും വെള്ളിവെളിച്ചം കാണാൻ കഴിഞ്ഞു.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular