Friday, May 3, 2024
HomeIndiaമോദിയെ വിമര്‍ശിക്കുന്ന പഴയ ട്വീറ്റ് വൈറല്‍; പിന്നാലെ പ്രതികരണവുമായി ഖുശ്ബു

മോദിയെ വിമര്‍ശിക്കുന്ന പഴയ ട്വീറ്റ് വൈറല്‍; പിന്നാലെ പ്രതികരണവുമായി ഖുശ്ബു

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന പഴയ ട്വീറ്റ് വൈറലായതിനു പിന്നാലെ ബി.ജെ.പി നേതാവും നടിയുമായ ഖുശ്ബു സുന്ദര്‍ വിശദീകരണവുമായി രംഗത്തെത്തി.

‘മോദി എന്നതിന്റെ അര്‍ഥം അഴിമതി എന്നാക്കി മാറ്റാമെന്ന്’ 2018ല്‍ കോണ്‍ഗ്രസിലായിരുന്നപ്പോള്‍ ഖുശ്ബു ട്വീറ്റ് ചെയ്തിരുന്നു.

രാഹുല്‍ ഗാന്ധിയുടെ ലോക്സഭ അംഗത്വം റദ്ദാക്കിയതിനു പിന്നാലെയാണ് നടിയുടെ പഴയ ട്വീറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിപ്പൊക്കിയത്. ‘മോദി എന്നതിന്റെ അര്‍ഥം അഴിമതി എന്നാക്കാം. അതാണ് നല്ലത്. നീരവ്, ലളിത്, നമോ = അഴിമതി’ – എന്നായിരുന്നു ഖുശ്ബുവിന്‍റെ ട്വീറ്റ്. കോണ്‍ഗ്രസ് നേതാക്കള്‍ ട്വീറ്റിന്റെ സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവെച്ചിരുന്നു.

തന്റെ പഴയ ട്വീറ്റുകള്‍ കുത്തിപ്പൊക്കേണ്ട ഗതികേടിലാണ് കോണ്‍ഗ്രസെന്ന് ഖുശ്ബു പരിഹസിച്ചു. ‘ഞാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ആയിരുന്നപ്പോള്‍ പോസ്റ്റ് ചെയ്ത ‘മോദി’ ട്വീറ്റില്‍ ലജ്ജിക്കുന്നില്ല. അന്ന് ഞാന്‍ പാര്‍ട്ടിയുടെ നേതാവിനെ പിന്തുടരുകയും അവരുടെ ഭാഷ സംസാരിക്കുകയും മാത്രമാണ് ചെയ്തത്’ -അവര്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് വിട്ട് 2020ലാണ് ഖുശ്ബു ബി.ജെ.പിയില്‍ ചേരുന്നത്. നിലവില്‍ ദേശീയ വനിത കമീഷന്‍ അംഗമാണ്. ഗുജറാത്തിലെ ബി.ജെ.പി നേതാവ് പൂര്‍ണേഷ് മോദി ഇപ്പോള്‍ ബി.ജെ.പി നേതാവ് ഖുശ്ബു സുന്ദറിനെതിരെ കേസ് കൊടുക്കുമോ എന്നും പ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular