Tuesday, May 21, 2024
HomeKeralaഅടിമകളെപ്പോലെ ഇറങ്ങിപ്പോയ 15 യാത്രക്കാര്‍ ധാര്‍മിക ബോധവും തീക്ഷണതയുമൊക്കെ നശിച്ചതിന്റെ ഉദാഹരണം

അടിമകളെപ്പോലെ ഇറങ്ങിപ്പോയ 15 യാത്രക്കാര്‍ ധാര്‍മിക ബോധവും തീക്ഷണതയുമൊക്കെ നശിച്ചതിന്റെ ഉദാഹരണം

തിരുവനന്തപുരത്തു മേയർ ആര്യയും അവരുടെ ഭർത്താവ് ആയ MLA യും കൂടി ഒരു KSRTC ബസ് തടഞ്ഞിട്ടുകൊണ്ട് കാട്ടിക്കൂട്ടിയതിനെ വിമര്ശിക്കാനല്ല ഉദ്ദേശം.

മറിച്ചു ഇന്ന് ഞാനുള്‍പ്പെട്ട മലയാളി സമൂഹത്തിനു വന്നുചേർന്ന അപചയത്തിന്റെ നേര്കാഴചയിലേയ്‌ക്കുള്ള ഒരെത്തിനോട്ടം ആയി കണ്ടാല്‍ മതി.

വെളുപ്പിന് രണ്ടുമണി മുതല്‍ എത്രി പത്തുമണിവരെ വിശ്രമമില്ലാതെ KSRTC സൂപ്പർ ഫാസ്റ്റ് ഒരാപകടവും വരുത്താതെ ഓടിച്ചുവന്ന യദു എന്ന empaneled ആയ ഒരു ചെറുപ്പക്കാരന് താൻ ചെയ്യാത്ത കുറ്റത്തിന് കേസില്‍ പ്രതിയാകേണ്ടിവരികയും അയാള്‍ക്ക്‌ നേരിടേണ്ടിവന്ന അപമാനത്തിനും സാമ്ബത്തിക നഷ്ടതിനും ഉത്തരവാദികളായ ആ ബസിലെ എന്റെ പരിച്ചേദം കൂടി ആയ പതിനഞ്ചു യാത്രക്കാരുടെ മാനസികാവസ്ഥയാണു പ്രതിപാദ്യം.

കല്യാണ്‍സല്‍ക്കാരം കഴിഞ്ഞു മടങ്ങിവരും വഴി താൻ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിന് സൈഡ് കൊടുത്തില്ല എന്ന കാരണം പറഞ്ഞു KSRTC സൂപ്പർ ഫാസ്റ്റ് ബസിനെ ഇടതുവശത്തുകൂടി മറികടന്നു ടി ബസിന്റെ മുന്നില്‍ കുറുകെയിട്ട് ബസ് തടയുന്നു. തുടർന്ന് മേയറും ഭർത്താവും ഇറങ്ങി ബസ് ഡ്രൈവറെ പുലഭ്യം പറയുന്നു, MLA ബസിനുള്ളില്‍ കയറി അതിലുണ്ടായിരുന്ന യാത്രക്കാരെ ഈ ബസ് ഇനി പോകില്ല എന്ന് ബലമായി പറഞ്ഞു ഇറക്കിവിടുന്നു. തുടർന്ന് ഈ രംഗങ്ങള്‍ ഫോണില്‍ പകർത്തുന്നത് കണ്ടിട്ട് MLA അയാളെ ഭീഷണിപ്പെടുത്തി അത് ഡിലീറ്റ് ചെയ്യിക്കുന്നു. വാട്സാപ്പില്‍ കളിച്ചും തെറിപറഞ്ഞും അഭിരമിക്കാനും മാത്രം അറിയുന്ന എന്റെയും കൂടി ഭാഗമായ ആ 15 യാത്രക്കാരില്‍ ഒരാള്‍ പോലും ഞാനിറങ്ങില്ല എന്നുപറയാൻ ഉള്ള തന്റേടം ഇല്ലാതെ വെറും അടിമകളെപ്പോലെ ഇറങ്ങിപ്പോയി.

ആ നടപടിയെ ആണ് നമ്മള്‍ അപലപിക്കേണ്ടത് എന്ന് തോന്നുന്നു. കാരണം ഇരുപതു മണിക്കൂർ വിശ്രമമില്ലാതെ ആ ബസ് ഓടിച്ചിരുന്ന ഡ്രൈവർ ഇടയ്‌ക്കു വച്ചു മദ്യപിക്കുകയോ മറ്റു ലഹരി ഉപയോഗിക്ക്കുകയോ ചെയ്തിരുന്നെങ്കില്‍ യാത്രക്കാരില്‍ ആരെങ്കിലും അയാളുടെ അപാകമായും ഉദാസീനമായും ഉള്ള ഡ്രൈവിങ്ങിനെ പറ്റി വീഡിയോ എടുത്തു സമൂഹമാധ്യമങ്ങളില്‍ ആ നിമിഷം പങ്കുവച്ചും മേലധികാരികളെ അറിയിച്ചു നടപടിയെടുക്കുകയും ചെയ്യുമായിരുന്നു എന്നുള്ളതാണ് യാഥാർഥ്യം. അതിനൊരു പിശുക്കും അവർ കാണിക്കുകയുമില്ലായിരുന്നു. അത്രമാത്രം തന്റെ ജീവനെ ആ ചെറുപ്പക്കാരന്റെ കൈകളില്‍ എല്‍പ്പിക്കാൻ ഒരു വൈമനസ്യവും അവർ ആരും കാണിച്ചതുമില്ല.

എന്നിട്ടും ആ ഡ്രൈവറുടെ ഭാഗത്തു ഒരു തെറ്റും ഉണ്ടായിട്ടില്ല എന്ന് ഉത്തമബോധ്യം ഉണ്ടായിരുന്ന 15 യാത്രക്കാർ ഒരു MLA വന്നു ഇറങ്ങിപ്പോകണമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ ഡ്രൈവറുടെ ഭാഗത്തു തെറ്റൊന്നും ഇല്ലല്ലോ എന്ന് തന്റേടത്തോടെ പ്രതികരിക്കുന്നതിനു പകരം ഒന്ന് ഞരങ്ങുകപോലും ചെയ്യാതെ തമ്ബാനൂർ വരെ നടന്നോ വാഹനത്തിലോ പോകാൻ ഒരു പരിഭവവും കൂടാതെ തയ്യാറായ എന്റേതന്നെ പരിശ്ചേദം ആയ അവരെ ഗ്രസിച്ചിരിക്കുന്ന ഞാനായിട്ട് എന്തിന് പൊല്ലാപ്പിനൊക്കെ പോകണം എന്ന അടിമ മനോഭാവം ഒന്നുമാത്രമാണ് സംഭവത്തിന് ഹേതുവായതു എന്നതല്ലേ സത്യം?

ഒരു ഇരുപതു വർഷം മുൻപ് ഇങ്ങനെ അല്ലായിരുന്നു മലയാളിയെന്നു തന്റേടത്തോടെ പറയാം.ഞാനുള്‍പ്പടെയുള്ള സമൂഹത്തിന്റെ പ്ലേ സേഫ് എന്ന മനോഭാവമാണ് ഇത്തരം കാര്യങ്ങള്‍ ഉണ്ടാകാനുള്ള കാരണം. നമ്മുടെ ധാർമിക ബോധവും തീക്ഷണതയുമൊക്കെ നശിച്ചതിന്റെ ഉദാഹരണമായേ ആ യാത്രക്കാരുടെ ഇറങ്ങിപ്പോക്കിനെ കാണാൻ കഴിയൂ.ഞാനുള്‍പ്പടെയുള്ളവരുടെ ധാർമിക അധഃപതനം ഒന്നുമാത്രമാണ് ഇന്ന് രാഷ്‌ട്രീയക്കാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സാധാരണ ജനങ്ങളുടെ മേല്‍ ഉണ്ടാക്കിയെടുത്തിരിക്കുന്ന അധീശത്വം എന്നും പറയാതെ വയ്യ.

മേയർ സ്ഥാനം ലോകത്തു വലിയ സംഭവം ഒന്നുമല്ല എന്നും നമ്മുടെ സിനിമ നാടൻ മധുവിന്റെ അച്ഛൻ പരമേശ്വരൻ നായർ അലങ്കരിച്ചിരുന്ന പദവിയാണ് താനും അനുഭവിക്കുന്നതെന്ന ബോധ്യം മേയർ ആര്യയ്‌ക്കും ഉണ്ടാകണം.
തലസ്ഥാനത്തെ സർഗ്ഗപ്രതിഭാദ്ധനമാരും, സംസ്കാരിക നായകർ എന്നു അവകാശപ്പെടുന്നവരും ഒന്നും പ്രതികരിച്ചു കണ്ടില്ല. ഈ സംഭവം തമിഴ്നാട്ടിലോ മറ്റു സംസ്ഥാനത്തോ ആയിരുന്നെങ്കില്‍ നടക്കുമായിരുന്നോ? ആത്മാഭിമാനം നഷ്ടപ്പെട്ട വെറും ശണ്‍ണ്ണന്മാരായ ഒരു ജനതയുടെ പേരോ മലയാളി?

ഈ സംഭവം നടന്ന സ്ഥലത്തിന് ഏറെ ദൂരെയല്ലാതെ ഉള്ള ഗൃഹങ്ങളില്‍ ആ സമയം സ്വസ്ഥമായി ഉറങ്ങികിടക്കുകയായിരുന്ന ഡിജിപി, അദ്ദേഹത്തെ ഭരിക്കുന്ന ക്രമസമാധാന ചുമതലയുള്ള ADGP, ഐജി, സിറ്റി പോലീസ് കമ്മിഷണർ എന്നിവരോട് ഒന്നേ ചോദിക്കാനുള്ളു. നിങ്ങള്‍ ട്രെയിനിങ് കാലത്തു മനഃപാഠം ആക്കിയിരുന്ന ഭരണ നിർവഹണ ചുമതല മറന്നു പോയോ?

ഇല്ലെങ്കില്‍ KSRTC ഡ്രൈവർ യദു വിന്റെ മൊഴി രേഖപ്പെടുത്തി മേയർ, അവരുടെ ഭർത്താവായ MLA, അവർ സഞ്ചരിച്ചിരുന്ന സ്വകാര്യ കാർ ഡ്രൈവർ എന്നിവരുടെ പേരില്‍ നിയമാനുസരണമുള്ള വകുപ്പുകള്‍ ചേർത്തു ടിയാന്റെ ഔദ്യോഗിക കൃത്യ നിർവഹണത്തിനെ തടസ്സം നേരിടു വിപ്പിച്ചതിനും KSRTC ക്കുണ്ടായ ധന നഷ്ടത്തിനും കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തണം.
ഇക്കഴിഞ്ഞ ദിവസം മലയാളി മെസനും ഹെല്‍പ്പർ ആയ ബംഗാളിക്കും കൂടി രൂപ 1200ഉം,1100 ബംഗാളിക്കും കൂലി കൊടുത്ത എനിക്ക് ആ ചെറുപ്പക്കാരൻ ഡ്രൈവർ വെറും 700 രൂപയ്‌ക്കാണ് ഉറക്കമിളച്ചു ജോലി ചെയ്യുന്നതെന്ന് കേട്ടപ്പോള്‍ വല്ലാത്ത ദുഃഖം തോന്നി. എന്നാല്‍ അക്ഷോഭ്യനായി അക്രോശിച്ചു കൊണ്ടു നിന്ന മേയറുടെ മുഖത്തുനോക്കി മുപ്പതു ദിവസത്തെ ശമ്ബളം തന്നിട്ടു മതി ഇതൊക്കെ എന്ന് പറയാൻ കാണിച്ച തന്റേടത്തിനു അഭിനന്ദനങ്ങള്‍. യദു എന്ന empaneled KSRTC ഡ്രൈവർ നമ്മുടെ ബഡിങ് തലമുറയ്‌ക്ക് പ്രചോദനം ആകട്ടെ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular