Saturday, May 18, 2024
HomeIndiaകര്‍ണാടകയില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് പിന്നാലെയോടി യുവാവ്; സുരക്ഷാ വീഴ്ചയില്ലെന്ന് പൊലീസ്

കര്‍ണാടകയില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് പിന്നാലെയോടി യുവാവ്; സുരക്ഷാ വീഴ്ചയില്ലെന്ന് പൊലീസ്

ബംഗളൂരു : തെരഞ്ഞെടുപ്പ് റോഡ് ഷോക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹത്തിന് നേരെ ബാരിക്കേഡ് ചാടി ഓടിയ ആളെ ശനിയാഴ്ച കര്‍ണാടകയിലെ ദാവന്‍ഗെരെയില്‍ പൊലീസ് തടഞ്ഞു.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്തെ ഹുബ്ബള്ളി ജില്ലയില്‍ സമാനമായ സംഭവത്തിന് ശേഷം നടക്കുന്ന രണ്ടാമത്തെ സുരക്ഷാ വീഴ്ചയാണിത്.

നുഴഞ്ഞുകയറ്റക്കാരന്‍ കൊപ്പല്‍ ജില്ലയില്‍ നിന്നുള്ള യുവാവാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ പൊലീസ് ചോദ്യം ചെയ്തു. യുവാവ് ബാരിക്കേഡ് ഭേദിക്കാന്‍ ശ്രമിക്കുന്നത് കണ്ട മുതിര്‍ന്ന പൊലീസ് ഓഫീസര്‍ അലോക് കുമാര്‍ ഓടിവന്ന് തടഞ്ഞു. സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് കമാന്‍ഡോയും പിന്നാലെ ഓടി.

“സുരക്ഷാ ലംഘനം ഉണ്ടായിട്ടില്ല. അത് ലംഘിക്കാനുള്ള ശ്രമമാണ് നടന്നത്. എസ്.പി.ജി ഇയാളെ തടഞ്ഞു. കൊപ്പല്‍ ജില്ലയില്‍ നിന്നുള്ള ബസവരാജ് കടാഗിയാണ് ഇയാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി മോദിയെ കാണാന്‍ ബസില്‍ ദാവന്‍ഗെരെയില്‍ എത്തിയതായിരുന്നു അദ്ദേഹം. അയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ഞങ്ങള്‍ അദ്ദേഹത്തിനെതിരെ പ്രതിരോധ നടപടികളും സ്വീകരിക്കും” -പൊലീസ് ഓഫീസര്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular