Saturday, May 18, 2024
HomeKeralaവി.ഡി സതീശന്‍റെ 'ഷെയര്‍'പ്രസ്താവന; രൂക്ഷവിമര്‍ശനവുമായി മന്ത്രി മുഹമ്മദ് റിയാസ്

വി.ഡി സതീശന്‍റെ ‘ഷെയര്‍’പ്രസ്താവന; രൂക്ഷവിമര്‍ശനവുമായി മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ പിന്തുണച്ച്‌ സി.പി.എം പ്രവര്‍ത്തകര്‍ പോസ്റ്റിട്ടത് ഷെയര്‍ പിടിക്കാന്‍ വേണ്ടിയെന്ന വി.ഡി സതീശന്‍റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്.

തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സംഘപരിവാറിന്‍റെ ഷെയറു പറ്റി ജീവിച്ചവര്‍ കേരളത്തില്‍ കോണ്‍ഗ്രസിനെ നയിച്ചാല്‍ ഇങ്ങനെ പറഞ്ഞില്ലെങ്കിലേ ആശ്ചര്യമുള്ളൂ എന്നും റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.

‘മതനിരപേക്ഷത സംരക്ഷിക്കാന്‍ ജീവന്‍ ബലിയര്‍പ്പിച്ചവരുടെ പിന്‍ഗാമികളാണ് ഞങ്ങള്‍. രാഹുല്‍ ഗാന്ധി വിഷയത്തില്‍ സംഘപരിവാറിന്‍റെ അമിത സ്വേച്ഛാധിപത്യ പ്രവണതയ്ക്കെതിരെ ശക്തമായ നിലപാടാണ് സി.പി.എം സ്വീകരിച്ചത്. അതാണ് ഞങ്ങളുടെ പ്രസ്ഥാനത്തിന്‍റെ സ്ഥായിയായ നിലപാട്’. അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് സമാനമായ രീതിയില്‍ രാജ്യം നീങ്ങുമ്ബോഴും സമകാലിക രാഷ്ട്രീയത്തെ ലാഭനഷ്ടത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രം നോക്കിക്കാണുന്ന ചിലര്‍ ഷെയര്‍ മാര്‍ക്കറ്റിലെ ചില ഷെയര്‍ ബ്രോക്കര്‍മാരുടെ മനസ്സ് പോലെയുള്ളവര്‍ കേരളത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ നയിക്കുന്നത് മതേതര ഇന്ത്യയ്ക്ക് അപമാനമാണെന്നും റിയാസ് കുറിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular