ലഖ്നൗ : ഭോജ്പൂരി നടി ആകാംക്ഷ ദുബെ മരിച്ച നിലയില്‍. ഉത്തര്‍പ്രദേശിലെ വാരണാസിയിലെ ഹോട്ടലിലാണ് നടിയെ മരിച്ച നിലിയില്‍ കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
നടി പുതിയ സിനിമയുടെ ചിത്രീകരണത്തിനായാണ് വാരണാസിയില്‍ എത്തിയതെന്നാണ് വിവരം. ഷൂട്ടിങ്ങിന് ശേഷം നടി സാരാനാഥ് ഹോട്ടലിലേക്ക് പോയി, ഇവിടെയാണ് മരിച്ച നിലിയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബ് ഭോജ്പൂരി ഗാനത്തിന് ചുവടുവച്ചുകൊണ്ടുള്ള നൃത്തവിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.
മേരി ജംഗ് മേരാ ഫൈസ്ല എന്ന ചിത്രത്തിലൂടെയാണ് ആകാംക്ഷ അരങ്ങേറ്റം കുറിച്ചത്. ആകാംക്ഷ അഭിനയിച്ച മ്യൂസിക് വിഡിയോ യേ ആരാ കഭി ഹര നഹിയുടെ റിലീസ് ദിനത്തിലാണ് നടിയുടെ മരണം.