Saturday, May 18, 2024
HomeUSAഡിസന്റിസിനെ വൈസ് പ്രസിഡന്റ് ആക്കില്ലെന്നു ട്രംപ്: പുട്ടിനുമായി സംസാരിച്ചു, യുദ്ധം തീർക്കും

ഡിസന്റിസിനെ വൈസ് പ്രസിഡന്റ് ആക്കില്ലെന്നു ട്രംപ്: പുട്ടിനുമായി സംസാരിച്ചു, യുദ്ധം തീർക്കും

അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഫ്ലോറിഡ ഗവർണർ റോൺ ഡിസന്റിസിനെ തിരഞ്ഞെടുക്കാനുള്ള സാധ്യത ഡൊണാൾഡ് ട്രംപ് തള്ളി. അദ്ദേഹത്തേക്കാൾ മികച്ച നിരവധി നേതാക്കൾ റിപ്പബ്ലിക്കൻ പാർട്ടിയിൽ ഉണ്ടെന്നു മുൻ പ്രസിഡന്റ് പറഞ്ഞു.

ട്രംപിന്റെ വീപ് ആകാൻ താൽപ്പര്യമില്ലെന്നു ഡിസന്റിസും വ്യക്തമാക്കി. ന്യൂസ്‌മാക്സിനോട് സംസാരിക്കവെ, എക്സിക്യൂട്ടീവ് ചുമതലകൾക്കും അപ്പുറം പോകുന്ന സമീപനമാണ് തന്റേതെന്ന് അദ്ദേഹം പറഞ്ഞു. “കാര്യങ്ങൾ ചെയ്യാൻ കഴിയണം, അതാണ് എന്റെ രീതി.”

ടെക്സസിലെ വാക്കോയിൽ ശനിയാഴ്ച പ്രചാരണ റാലിയിൽ പങ്കെടുത്ത ട്രംപ് അടുത്തിടെ യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ചു റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുട്ടിനുമായി സംസാരിച്ചെന്നും വെളിപ്പെടുത്തി. 2024ൽ താൻ വിജയിച്ചാൽ അധികാരം ഏൽക്കുന്നതിനു മുൻപ് ഭീകരമായ ആ യുദ്ധം അവസാനിപ്പിച്ചിരിക്കും.

“ഞാൻ പുട്ടിനോട് സംസാരിക്കാറുണ്ട്. ഞങ്ങൾ നല്ല സൗഹൃദത്തിലാണ്. യുദ്ധത്തെ കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തിരുന്നു.

“അതിർത്തിയിൽ സൈനികരെ എത്തിച്ചപ്പോഴും യുദ്ധം ഒഴിവാക്കാൻ പുട്ടിൻ ആഗ്രഹിച്ചിരുന്നു,” ട്രംപ് പറഞ്ഞു. “അദ്ദേഹത്തിനു കുറച്ചു ഭൂമി വേണമായിരുന്നു. ഇപ്പോൾ മുഴുവൻ കിട്ടും എന്നാണ് തോന്നുന്നത്.”

ഈയാഴ്ച മോസ്കോയിൽ കണ്ടുമുട്ടിയ പുട്ടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങും നല്ല ഉഷാറുള്ള ആളുകളാണെന്നു ട്രംപ് അഭിപ്രായപ്പെട്ടു.

“പതിറ്റാണ്ടുകൾക്കിടയിൽ യുദ്ധത്തിനു പോകാത്ത ഏക പ്രസിഡന്റ് ഞാനാണ്,” അദ്ദേഹം അവകാശപ്പെട്ടു. “യുക്രൈൻ യുദ്ധം അവസാനിപ്പിക്കുമെന്നു ഞാൻ ഉറപ്പു പറഞ്ഞപ്പോൾ ഈ രാജ്യം എന്നെ ഓടിച്ചിടുകയാണ്.”

ഡിസന്റിസിനെ ആദ്യം ഗവർണറാക്കിയതു താനാണെന്നു ട്രംപ് അവകാശപ്പെട്ടു. 2018ൽ ട്രംപ് പ്രസിഡന്റ് ആയിരിക്കെയാണ് ഡിസന്റിസ് ആദ്യമായി മത്സരിച്ചത്.   “അയാൾ പോളിംഗിൽ വീണു കൊണ്ടിരുന്നു. രാഷ്ട്രീയത്തിൽ നിന്നു പുറത്തായി. അപ്പോഴാണ് ഞാൻ പിന്തുണച്ചത്. അങ്ങിനെ അയാൾക്കൊരു കുതിപ്പുണ്ടായി.”

നവംബർ ഇടക്കാല തിരഞ്ഞെടുപ്പിൽ 19% ഭൂരിപക്ഷത്തിന്റെ റെക്കോഡ് സൃഷ്ടിച്ച വലതുപക്ഷ ഗവർണർക്കു ദേശീയ തലത്തിൽ ഒരു തിരഞ്ഞെടുപ്പും ജയിക്കാൻ ആവില്ലെന്നാണ് ട്രംപിന്റെ വിലയിരുത്തൽ.

Trump rules out DeSantis on 2024 ticket

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular