Friday, May 17, 2024
HomeIndiaഗാന്ധി കുടുംബത്തെ ലക്ഷ്യം വെച്ചിട്ടും മോദി എന്തുകൊണ്ട് അയോഗ്യനായില്ല? -നാനാ പടോലെ

ഗാന്ധി കുടുംബത്തെ ലക്ഷ്യം വെച്ചിട്ടും മോദി എന്തുകൊണ്ട് അയോഗ്യനായില്ല? -നാനാ പടോലെ

ന്യൂഡല്‍ഹി : അപകീര്‍ത്തി കേസില്‍ കുറ്റക്കാരനാണെന്ന കോടതി വിധിയുടെ പിന്നാലെ രാഹുല്‍ഗാന്ധി ലോക്സഭയില്‍ അയോഗ്യനാക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മഹാരാഷ്ട്ര കോണ്‍ഗ്രസ് പ്രസിഡന്റ് നാനാ പടോലെ.

സോണിയാ ഗാന്ധിയെയും അന്തരിച്ച പ്രധാനമന്ത്രി രാജീവ് ഗാന്ധിയെയും നിരന്തരം വിമര്‍ശിക്കുന്ന മോദിക്ക് എന്തുകൊണ്ടാണ് ഇത്തരം നടപടികള്‍ നേരിടേണ്ടി വരാതിരുന്നതെന്ന് അദ്ദേഹം ചോദിച്ചു.

ജനങ്ങളുടെ ശബ്ദമായി നിന്നതിനാണ് രാഹുല്‍ ഗാന്ധിക്കെതിരായ ശിക്ഷാ നടപടികള്‍. അദ്ദേഹത്തിനെ അയോഗ്യനാക്കിയത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കാത്തതാണെന്നും നാനാ പടോലെ പറഞ്ഞു.

മോദിസര്‍ക്കാറിന്റെ ഏകാധിപത്യ നിയമങ്ങള്‍ കാരണം നമ്മുടെ രാജ്യത്തെ ജനാധിപത്യം വന്‍ ഭീഷണി നേരിടുന്നു. രാജ്യത്തെ പണവുമായി ഓടിപ്പോയ സാമ്ബത്തിക കുറ്റവാളികളായ നീരവ് മോദി, ലളിത് മോദി എന്നിവരെ കുറിച്ച്‌ രാഹുല്‍ ഗാന്ധി നിരന്തരമായി പറയാറുണ്ട്. ഇത് പ്രതിപക്ഷം ചെയ്യേണ്ട ജോലിയാണ്. അതിന് മറുപടി പറയുക എന്നതാണ് സര്‍ക്കാറിന്റെ കടമ.- പടോലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നാഗ്പൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച്‌ സന്‍വിധന്‍ സ്ക്വയറില്‍ ഒരു ദിവസം നീണ്ട സങ്കല്‍പ്പ് സത്യാഗ്രഹം നടത്തിയിരുന്നു. അതിനിടെ മാധ്യമങ്ങളെ കണ്ടപ്പോഴാണ് പടോലെയുടെ പ്രതികരണം.

രാജ്യത്തെ പ്രധാനമന്ത്രി നിരന്തരമായി ഗാന്ധി കുടുംബത്തെ ആക്രമിക്കുന്നു. ബി.ജെ.പി മന്ത്രിമാര്‍ ലോക്സഭയില്‍ മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയെ അപമാനിക്കുന്നു. സ്വാതന്ത്ര്യ സമര സേനാനിയുടെ പൗത്രനും രക്തസാക്ഷിയുടെ പുത്രനുമാണ് രാഹുല്‍ ഗാന്ധി എന്നത് മറന്നുകൊണ്ട് അവര്‍ അദ്ദേഹത്തെ ദേശ വിരുദ്ധന്‍ എന്ന് വിളിക്കുന്നു. ജീവന്‍ ത്യജിച്ച ആളുകളുടെ കുടുംബാംഗങ്ങളെയാണ് അവര്‍ ലക്ഷ്യം വെക്കുന്നത്. ഇത് ഒരു ദേശസ്നേഹിയെ ദേശവിരുദ്ധന്‍ എന്ന് വിളിക്കുന്ന മനസുകള്‍ക്കെതിരായുള്ള പോരാട്ടമാണിത്. -നാനാ പടോലെ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular