Friday, May 17, 2024
HomeIndiaരാഹുല്‍ ഗാന്ധിയുടെ അയോഗ്യത: യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം

രാഹുല്‍ ഗാന്ധിയുടെ അയോഗ്യത: യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം

ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം.

പ്രതിഷേധത്തില്‍ പങ്കെടുക്കാനായി രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ ഡല്‍ഹി ജന്തര്‍ മന്ദറിലെത്തിയിരുന്നു.

ജന്തര്‍ മന്തറില്‍ ധര്‍ണയായാണ് പ്രതിഷേധം തുടങ്ങിയത്. കൂടുതല്‍ ആളുകള്‍ എത്തിയതോടെ ധര്‍ണ പാര്‍ലമെന്റ് മാര്‍ച്ചായി രൂപം പ്രാപിക്കുകയായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ ബി.വി ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പ്രതിഷേധ മാച്ച്‌ ജന്തര്‍ മന്തിറിന്റെ ഗേറ്റിലെത്തിയപ്പോള്‍ തന്നെ പൊലീസും സി.ആര്‍.പി.എഫും ചേര്‍ന്ന് തടഞ്ഞു. വന്‍ പൊലീസു് സന്നാഹവും സി.ആര്‍.പി.എഫും മാര്‍ച്ച്‌ തടയാനായി ഒരുങ്ങിയിരുന്നു. നരിവധി ബസുകളിലായാണ് പൊലീസ് എത്തിയത്.

മാര്‍ച്ച്‌ തടയാനായി പൊലീസ് നിരത്തിയ ബാരിക്കേഡുകള്‍ മറികടക്കാനുള്ള പ്രവര്‍ത്തകരുടെ ശ്രമം വന്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പ്രതീകാത്മകമായി പണം നിറച്ച പെട്ടികള്‍ ഉയര്‍ത്തിക്കാട്ടിയും ബാരിക്കേഡിലേക്ക് വലിച്ചെറിഞ്ഞുമുള്‍പ്പെടെ പ്രവര്‍ത്തകര്‍ സമരം തുടര്‍ന്നപ്പോള്‍ പൊലീസ് അവരെ തടയാന്‍ ശ്രമിച്ച്‌ കൂടതല്‍ സംഘര്‍ത്തിലേക്ക് നിയിച്ചു.

പ്രതിഷേധക്കാര്‍ ബാരിക്കേഡിനു മുകളില്‍ കയറി നിന്ന് പ്രതീകാത്മ പണപ്പെട്ടി തുറന്ന് പണം വാരിയെറിയുകയും പണമുള്ള അദാനിക്കും അംബാനിക്കും വേണ്ടി മാത്രമായുള്ള സര്‍ക്കാറാണിതെന്നും പട്ടിണിപ്പാവങ്ങളെ തിരിഞ്ഞു നോക്കുന്നില്ലെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു.

ബാരിക്കേഡുകള്‍ മറികടന്നു പേകാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പൊലീസ് ഇവരെ ബലം പ്രയോഗിച്ച്‌ അറസ്റ്റ് ചെയ്ത് നീക്കാന്‍ തുടങ്ങി. പ്രതിഷേധത്തിനായി കെണ്ടു വന്ന പണപ്പെട്ടി പൊലീസ് കൊണ്ടുപോയി. പ്രവര്‍ത്തകരെ നിര്‍ബന്ധപൂര്‍വം ബസില്‍ കയറ്റി കൊണ്ടുപോകുകയും ചെയ്തുവെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയിട്ടില്ല. പ്രതിഷേധം തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular