Friday, May 17, 2024
HomeIndiaപെട്രോള്‍ പമ്ബിലെ കവര്‍ച്ച: പ്രതി അറസ്റ്റില്‍

പെട്രോള്‍ പമ്ബിലെ കവര്‍ച്ച: പ്രതി അറസ്റ്റില്‍

കിളികൊല്ലൂര്‍ : പെട്രോള്‍ പമ്ബില്‍ നിന്ന് പണം കവര്‍ന്ന കേസില്‍ പ്രതി പോലീസിന്റെ പിടിയില്‍. നീണ്ടകര ദളവാപുരം സ്വദേശി വിജയ് ആണ് (20) കിളികൊല്ലൂര്‍ പോലീസിന്‍റെ പിടിയിലായത്.

കഴിഞ്ഞ ജനുവരി 22ന് പുലര്‍ച്ച 1.30ഓടെ അപ്സര ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്ബിന്‍റെ കാബിനുള്ളില്‍ കയറി മേശക്കുള്ളില്‍ സൂക്ഷിച്ചിരുന്ന പണമാണ് പ്രതിയും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയും ചേര്‍ന്ന് കവര്‍ന്നത്. പമ്ബ് ജീവനക്കാര്‍ ഉറക്കത്തിലായിരുന്ന സമയം നോക്കി അകത്ത് കടന്ന പ്രതി പണവുമായി കടന്നുകളയുകയായിരുന്നു. പണം കവര്‍ച്ച പോയതായി മനസ്സിലാക്കിയ പെട്രോള്‍ പമ്ബ് ജീവനക്കാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കിളികൊല്ലൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ മോഷ്ടാക്കളെ തിരിച്ചറിഞ്ഞെങ്കിലും ഒളിവിലായിരുന്ന പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.ഇവര്‍ക്കായുള്ള തിരച്ചില്‍ നടത്തിവരവെയാണ് പ്രതിയായ വിജയ് കഴിഞ്ഞ ദിവസം കിളികൊല്ലൂര്‍ പോലീസിന്‍റെ പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത പ്രതിക്കായി പോലീസ് തിരച്ചില്‍ ശക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular