Friday, May 17, 2024
HomeIndiaകൊലക്കേസ് സാക്ഷിയെ തട്ടിക്കൊണ്ടുപോയ കേസ്: എസ്.പി നേതാവ് ആതിഖ് അഹമ്മദിന് ജീവപര്യന്തം

കൊലക്കേസ് സാക്ഷിയെ തട്ടിക്കൊണ്ടുപോയ കേസ്: എസ്.പി നേതാവ് ആതിഖ് അഹമ്മദിന് ജീവപര്യന്തം

ന്യൂഡല്‍ഹി : ബി.എസ്.പി എം.എല്‍.എയായ രാജു പാലിന്റെ കൊലപാതകത്തിന്റെ പ്രധാന സാക്ഷി ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയ കേസില്‍ മുന്‍ എസ്.പി നേതാവ് ആതിഖ് അഹമ്മദിന് ജീവപര്യന്തം ശിക്ഷ.

കേസില്‍ ആതിഖും മറ്റു രണ്ടുപേരും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രയാഗ് രാജ് കോടതി മൂവര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. ആതിഖ് അഹമ്മദിന്റെ സഹോദരന്‍ ഖാലിദ് അസീം ഉള്‍പ്പെടെ ഏഴുപേരെകേസില്‍ വെറുതെ വിട്ടു.

2005ല്‍ ബി.എസ്.പി എം.എല്‍.എ രാജു പാല്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് ഉമേഷ് പാല്‍ എന്നയാള്‍ പൊലീസിനെ സമീപിച്ച്‌ കൊലപാതകത്തിന് താന്‍ സാക്ഷിയാണെന്ന് അറിയിച്ചു. ആതിഖാണ് കൊലപാതകത്തിന് പിന്നിലെന്നും കണ്ടെത്തിയിരുന്നു.

എന്നാല്‍ 2006ല്‍ ആതിഖ് തന്നെ സമീപിച്ച്‌ മൊഴിമാറ്റാന്‍ ആവശ്യപ്പെട്ടുവെന്നും അതിന് വിസമ്മതിച്ചപ്പോള്‍ തട്ടിക്കൊണ്ടുപോയെന്നും ചൂണ്ടിക്കാട്ടി ഉമേഷ് വീണ്ടും പൊലീസില്‍ പരാതി നല്‍കി. ഈ വിഷയത്തില്‍ ആതിഖിനും സഹോദരനും മറ്റ് നാലുപേര്‍ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഫെബ്രുവരി 24നാണ് ഉമേഷ് പാല്‍ കൊല്ലപ്പെട്ടു. പ്രയാഗ് രാജിലെ വസതിക്ക് സമീപം അദ്ദേഹത്തിന് വെടിയേല്‍ക്കുകയായിരുന്നു. ആതിഖ് അഹമ്മദ് സബര്‍മതി ജയില്‍വെച്ചാണ് കൊലപാതകത്തിന്റെ ആസൂത്രണം നടത്തിയതെന്നാണ് യു.പി പൊലീസ് പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular