Friday, May 17, 2024
HomeIndiaലോക്സഭയില്‍ ഇന്നും പ്രതിഷേധം ശക്തം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രണ്ട് സഭകളും 2 മണി വരെ...

ലോക്സഭയില്‍ ഇന്നും പ്രതിഷേധം ശക്തം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രണ്ട് സഭകളും 2 മണി വരെ നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയതില്‍ പാര്‍ലമെന്‍റില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം.

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്സഭയും രാജ്യസഭയും രണ്ട് മണി വരെ നിര്‍ത്തിവച്ചു. ലോക്സഭയില്‍ ഇന്നും സ്പീക്കര്‍ക്ക് നേരെ കടലാസുകള്‍ കീറിയെറിഞ്ഞാണ് പ്രതിഷേധം നടന്നത്. തുടര്‍ന്ന് സഭ പിരിഞ്ഞു. ഇന്നും പ്രതിപക്ഷ എംപിമാര്‍ കറുത്ത വസ്ത്രം ധരിച്ചാണ് എത്തിയത്.

അതേസമയം, മോദി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ ഒബിസി എംപിമാര്‍ പാര്‍ലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് രാവിലെ ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ചേര്‍ന്നു. സഭ തടസ്സപ്പെടുത്തുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം പ്രതിപക്ഷത്തിനാണെന്ന് ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടാന്‍ ബി.ജെ.പി യോഗത്തില്‍ തീരുമാനമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular