Friday, May 17, 2024
HomeUSAരാഹുലിന്‍്റെ അയോഗ്യത, മാനനഷ്ട കേസ്; നിരീക്ഷിക്കുകയാണെന്ന് യുഎസ്

രാഹുലിന്‍്റെ അയോഗ്യത, മാനനഷ്ട കേസ്; നിരീക്ഷിക്കുകയാണെന്ന് യുഎസ്

വാഷിങ്ടന്‍ : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ്, എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കല്‍, തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ എന്നിവ നിരീക്ഷിച്ച്‌ വരികയാണെന്ന് യുഎസ്.

ഇന്ത്യയിലെ കോടതി നടപടികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേല്‍ പറഞ്ഞു.

നിയമവാഴ്ചയോടുള്ള ബഹുമാനവും സ്വതന്ത്ര നീതിന്യായ വ്യവസ്ഥയുമാണ് ഏതൊരു ജനാധിപത്യത്തിന്റെയും മൂലക്കല്ല്. രാഹുല്‍ ഗാന്ധിക്കെതിരെ കോടതികളില്‍ വരുന്ന കേസുകള്‍ ഞങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ജനാധിപത്യ മൂല്യങ്ങളോട് പ്രതിബദ്ധത പുലര്‍ത്തുന്ന പങ്കാളിത്തമാണ് യുഎസിന് ഇന്ത്യയുമായി ഉള്ളത്. അഭിപ്രായ സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും പ്രധാന ഘടകങ്ങളായി പരിഗണിച്ച്‌ ഇരു രാജ്യങ്ങളിലെയും ജനാധിപത്യങ്ങളെ ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ തുടര്‍ന്നും ശ്രമിക്കുമെന്നും ഒരു ചോദ്യത്തിന് മറുപടിയായി പട്ടേല്‍ പറഞ്ഞു.

മാനനഷ്ടക്കേസിന്‍റെയും അയോഗ്യതയുടെയും പശ്ചാത്തലത്തില്‍ യുഎസ് ഇന്ത്യയുമായോ രാഹുലുമായോ ബന്ധപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് വേദാന്ത് പറഞ്ഞത് ഇങ്ങനെ, “ഇക്കാര്യത്തില്‍ പ്രത്യേക ഇടപെടല്‍ ഉണ്ടായിട്ടില്ല. ഉഭയകക്ഷി ബന്ധമുള്ള ഏതൊരു രാജ്യത്തെയും പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളുമായി യുഎസ് ബന്ധപ്പെടുന്നത് സ്വാഭാവികമാണ്”.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular