Friday, May 17, 2024
HomeKeralaപട്ടാപ്പകല്‍ വീട്ടില്‍ കയറി രണ്ടുലക്ഷം രൂപയും അഞ്ച് പവനും മോഷ്ടിച്ചു : പ്രതി പിടിയില്‍

പട്ടാപ്പകല്‍ വീട്ടില്‍ കയറി രണ്ടുലക്ഷം രൂപയും അഞ്ച് പവനും മോഷ്ടിച്ചു : പ്രതി പിടിയില്‍

മൂവാറ്റുപുഴ : പട്ടാപ്പകല്‍ വീട്ടില്‍ കയറി രണ്ടുലക്ഷം രൂപയും അഞ്ച് പവനും മോഷ്ടിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.
പേഴക്കാപ്പിള്ളി പള്ളിപ്പടി ഇടപ്പാറ ബാവുവിന്റ വീട്ടില്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതി പുന്നെക്കാട് കൃഷ്ണപുരം കോളനിയില്‍ പരുത്തലില്‍ വീട്ടില്‍ രാജന്‍ രാജമ്മ(രാജേഷ് -45)യെയാണ് പിടികൂടിയത്.
ഫെബ്രുവരിയില്‍ പേഴക്കാപ്പിള്ളി പള്ളിപ്പടിയില്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. വില്‍പന നടത്തിയ മോഷണ സ്വര്‍ണം പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ആഡംബര ജീവിതത്തിനും വിവിധ സ്ഥലങ്ങളിലെ സുഹൃത്തുക്കള്‍ക്കും ഒപ്പം കഴിയാനാണ് മോഷണം നടത്തിവന്നിരുന്നത് എന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. കടത്തിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular