Sunday, May 19, 2024
HomeUSAനാഷ്‌വിൽ കൊലയാളിയുടെ പ്രേരണ എന്തായിരുന്നു എന്നു പൊലീസിന് ഇനിയും വ്യക്തമായില്ല

നാഷ്‌വിൽ കൊലയാളിയുടെ പ്രേരണ എന്തായിരുന്നു എന്നു പൊലീസിന് ഇനിയും വ്യക്തമായില്ല

ടെനസിയിലെ നാഷ്‌വിലിൽ മൂന്നു കുട്ടികൾ ഉൾപ്പെടെ ആറു പേരെ കൂട്ടക്കൊല ചെയ്ത ഓഡ്രി ഹെയ്‌ലിനെ അതിനു പ്രേരിപ്പിച്ചത് എന്തായിരുന്നുവെന്നു വ്യക്തമായിട്ടില്ലെന്നു പോലീസ്.

ഈ സ്കൂൾ ആക്രമിക്കാൻ തന്നെ ഹെയ്ൽ തയ്യാറെടുപ്പു നടത്തിയതായി തെളിവുണ്ട്. ഭിന്ന ലിംഗക്കാരിയായ ഹെയ്ൽ ആത്മഹത്യ കുറിപ്പെഴുതി സുഹൃത്തിനു അയക്കുകയും ചെയ്തിരുന്നു. “എന്നാൽ കൊല്ലപ്പെട്ട ആറു പേരിൽ ആരെയെങ്കിലും അവർ ലക്‌ഷ്യം വച്ചതായി ഒരു സൂചനയും ഇല്ലെന്നു പോലീസ് വക്താവ് ഡോൺ ആരോൺ പറഞ്ഞു.

പോലീസ് ചീഫ് ജോൺ ഡ്രെയ്‌ക് പറയുന്നത് 28 വയസുള്ള ഹെയ്ൽ ഏഴു തോക്കെങ്കിലും നിയമപരമായി നാഷ്‌വിലിൽ നിന്നു തന്നെ വാങ്ങിയെന്നാണ്. എന്നാൽ ഹെയ്‌ലിന്റെ ഭിന്ന ലിംഗ പ്രശ്നവും സ്വവർഗ രതിയും അംഗീകരിക്കാൻ കഴിയാത്ത മാതാപിതാക്കൾക്കു അക്കാര്യം അറിയാമായിരുന്നില്ല.

മൂന്നു തോക്കുകളുമായാണ് ഹെയ്ൽ സ്കൂളിൽ എത്തിയത്.

ബൈഡൻ താക്കീതു നൽകുന്നു 

മരിച്ചവരുടെ കുടുംബങ്ങൾക്കു അനുശോചനം അറിയിച്ചാൽ മാത്രം പോരെന്നു പ്രസിഡന്റ് ജോ ബൈഡൻ ചൊവാഴ്ച നോർത്ത് കരളിനയിൽ പറഞ്ഞു. “ഈ തോക്കുകളുടെ അക്രമം കൊണ്ട് സമൂഹങ്ങൾ കീറി മുറിക്കപ്പെടുന്നത് നിർത്താൻ നമ്മൾ നടപടി എടുക്കണം. കുട്ടികളെ സംരക്ഷിക്കണം, അവർക്കു പഠിക്കാനുണ്ട്.

നിഷ്ക്രിയത്വത്തിനു ധാർമികമായ വില കൊടുക്കേണ്ടി വരും എന്നു ചൂണ്ടിക്കാട്ടി, ആക്രമണ ആയുധങ്ങൾ നിരോധിക്കാൻ നിയമം കൊണ്ടു വരണമെന്ന് അദ്ദേഹം കോൺഗ്രസ് അംഗങ്ങളോട് പറഞ്ഞു.

എന്നാൽ അധോസഭ നിയന്ത്രിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടി തോക്കു നിയന്ത്രണത്തിന് എതിരാണ്.
ഈ വർഷം യുഎസിൽ 130 കൂട്ടക്കൊലകൾ നടന്നു കഴിഞ്ഞു. കുറഞ്ഞത് നാലു പേർ മരിക്കുന്ന ആക്രമണങ്ങളെ കൂട്ടക്കൊലകൾ ആയിട്ടാണ് പരിഗണിക്കുന്നത്.

കഴിഞ്ഞ മൂന്നു മാസത്തിനിടെ വെടിയേറ്റ് 10,000 പേരെങ്കിലും മരിച്ചു. അതിൽ കുട്ടികളും ഉൾപ്പെടുന്നു.

Police still unsure what provoked Nashville shooter

നാഷ്‌വിൽ കൊലയാളിയുടെ പ്രേരണ എന്തായിരുന്നു  എന്നു പൊലീസിന് ഇനിയും വ്യക്തമായില്ല 
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular