Saturday, May 18, 2024
HomeIndia'ലോകത്തിന് മുന്നില്‍ ഉടന്‍ പ്രത്യക്ഷപ്പെടും': പുതിയ വീഡിയോയില്‍ അമൃത്പാല്‍ സിങ്

‘ലോകത്തിന് മുന്നില്‍ ഉടന്‍ പ്രത്യക്ഷപ്പെടും’: പുതിയ വീഡിയോയില്‍ അമൃത്പാല്‍ സിങ്

ണ്ഡീഗഡ് : പഞ്ചാബ് പൊലീസും കേന്ദ്ര പൊലീസും തെരയുന്ന തീവ്ര മതപ്രഭാഷകന്‍ അമൃതപാല്‍ സിങിന്‍റെ പുതിയ വീഡിയോ പുറത്തുവന്നു.

താന്‍ ലോകത്തിന്‍റെ മുന്നില്‍ ഉടന്‍ പ്രത്യക്ഷപ്പെടുമെന്ന് വീഡിയോയില്‍ പറയുന്നു. താന്‍ ഒരു പിടികിട്ടാപ്പുള്ളിയല്ലെന്നും ഉടന്‍ തന്നെ ലോകത്തിന് മുന്നില്‍ പ്രത്യക്ഷപ്പെടുമെന്നും അമൃത്പാല്‍ സിങ് വീഡിയോയില്‍ പറയുന്നു. താന്‍ കീഴടങ്ങാനുള്ള ചര്‍ച്ചകള്‍ നടത്തുകയാണെന്ന ഊഹാപോഹങ്ങള്‍ അദ്ദേഹം പൊളിച്ചടുക്കി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്.

“ഞാന്‍ പലായനം ചെയ്തുവെന്നും എന്റെ കൂട്ടാളികളെ ഉപേക്ഷിച്ചുവെന്നും തോന്നുന്നവര്‍ക്കുള്ള മറുപടിയാണിത്. എനിക്ക് മരണത്തെ ഭയമില്ല” -പഞ്ചാബി ഭാഷയിലുള്ള വീഡിയോയില്‍ അദ്ദേഹം പറഞ്ഞു. താമസിയാതെ ലോകത്തിന് മുന്നില്‍ പ്രത്യക്ഷപ്പെടുമെന്നും അമൃതപാല്‍ സിംഗ് പറഞ്ഞു.

അമൃത്‌സറിലെ സുവര്‍ണ്ണ ക്ഷേത്രം, ബട്ടിന്‍ഡയിലെ തഖ്ത് ശ്രീ ദംദാമ സാഹിബ് എന്നീ രണ്ട് സിഖ് ആരാധനാലയങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ പ്രവേശിച്ച്‌ അമൃതപാല്‍ സിംഗ് കീഴടങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ അമൃത്‌സറിലും ബതിന്‌ഡയിലും പരിസരങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular