Saturday, May 18, 2024
HomeIndiaരാഷ്ട്രീയം വിടില്ല: വിരമിക്കല്‍ വാര്‍ത്ത തള്ളി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

രാഷ്ട്രീയം വിടില്ല: വിരമിക്കല്‍ വാര്‍ത്ത തള്ളി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന വാര്‍ത്തകളെ തള്ളി കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ നിതിന്‍ ഗഡ്കരി രംഗത്ത്.

“രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല” -മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ഗഡ്കരി പറഞ്ഞു. ഇത്തരം വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്ബോള്‍ മാധ്യമങ്ങള്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യാഴാഴ്ച രാവിലെ ഗഡ്കരി മുംബൈ-ഗോവ ഹൈവേയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വ്യോമനിരീക്ഷണം നടത്തി. മഹാരാഷ്ട്രയിലെ വ്യവസായ മന്ത്രി ഉദയ് സാമന്തും ഒപ്പമുണ്ടായിരുന്നുവെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്‍റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മുംബൈ-ഗോവ ദേശീയ പാത 66ന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2023 ഡിസംബറോടെ പൂര്‍ത്തിയാക്കുമെന്നും 2024 ജനുവരിയില്‍ റോഡ് ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നും ഗഡ്കരി അറിയിച്ചു. മുംബൈ-ഗോവ ഹൈവേ 10 പാക്കേജുകളായി തിരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതില്‍ സിന്ധുദുര്‍ഗ് ജില്ലയിലെ രണ്ട് പാക്കേജുകള്‍ (പി-9, പി-10) ഏകദേശം 99 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. രത്‌നഗിരി ജില്ലയില്‍ ആകെ അഞ്ച് പാക്കേജുകളാണുള്ളത്. ഇതില്‍ രണ്ട് പാക്കേജുകളുടെ യഥാക്രമം 92 ശതമാനവും 98 ശതമാനവും പൂര്‍ത്തിയായി. ബാക്കി ജോലികള്‍ പുരോഗമിക്കുകയാണ്. രണ്ട് പാക്കേജുകളുടെ മുടങ്ങിയ പ്രവൃത്തികള്‍ പുതിയ കരാറുകാരനെ നിയമിച്ച്‌ പുനരാരംഭിച്ചതായും മന്ത്രി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular