Sunday, May 19, 2024
HomeIndiaചെന്നൈയില്‍ ബൈക്ക് ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് നേരെ ഓട്ടോ ഡ്രൈവറുടെ മര്‍ദനം

ചെന്നൈയില്‍ ബൈക്ക് ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് നേരെ ഓട്ടോ ഡ്രൈവറുടെ മര്‍ദനം

ചെന്നൈ : ചെന്നൈയില്‍ ഓല, റാപ്പിഡോ എന്നീ കമ്ബനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ബൈക്ക് ടാക്‌സി ഡ്രൈവര്‍മാര്‍ക്കു നേരെ ആക്രമണം.

ഇവരെ ഓട്ടോറിക്ഷാ ഡ്രൈവര്‍ മര്‍ദിച്ചതായാണ് പരാതി. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കോയമ്ബേട് ബസ് സ്റ്റാന്‍ഡിന് സമീപം ചിത്രീകരിച്ച വീഡിയോയില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ ബൈക്ക് ടാക്‌സി ഡ്രൈവര്‍മാരെ ആക്രമിക്കുന്നതും വാഹനങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ വരുത്തുന്നതും കാണാം. ബൈക്ക് ടാക്‌സി ഡ്രൈവര്‍മാര്‍ കാരണം തങ്ങളുടെ ജോലി കുറഞ്ഞതായി ഓട്ടോറിക്ഷാ ഡ്രൈവര്‍ കുറ്റപ്പെടുത്തി.

ഓട്ടോറിക്ഷ ഡ്രൈവര്‍ ബൈക്ക് ടാക്‌സി ഡ്രൈവറെ ഭീഷണിപ്പെടുത്തുന്നതും മോട്ടോര്‍ ബൈക്കുകള്‍ സ്ഥലത്ത് നിര്‍ത്താന്‍ അനുവദിച്ചത് ആരാണെന്ന് ചോദ്യം ചെയ്യുന്നതും വിഡിയോയില്‍ കാണാം. സംഭവസ്ഥലത്ത് ബൈക്ക് പാര്‍ക്ക് ചെയ്യാന്‍ പൊലീസ് പറഞ്ഞതായി ഒരാള്‍ പ്രതികരിച്ചു.

ഓട്ടോറിക്ഷ ഡ്രൈവര്‍ അവരുടെ വാഹനങ്ങള്‍ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ഉടന്‍ പോകണമെന്ന് ആവശ്യപ്പെടുകയും ചെയുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular