Sunday, May 19, 2024
HomeIndiaപ്രധാനമന്ത്രിയുടെ ബിരുദവുമായി ബന്ധപ്പെട്ട് രൂക്ഷ പരിഹാസവുമായി ശിവസേന മേധാവി ഉദ്ധവ് താക്കറെ

പ്രധാനമന്ത്രിയുടെ ബിരുദവുമായി ബന്ധപ്പെട്ട് രൂക്ഷ പരിഹാസവുമായി ശിവസേന മേധാവി ഉദ്ധവ് താക്കറെ

മുംബൈ : പ്രധാനമന്ത്രിയുടെ ബിരുദവുമായി ബന്ധപ്പെട്ട് രൂക്ഷ പരിഹാസവുമായി ശിവസേന മേധാവി ഉദ്ധവ് താക്കറെ. മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷിച്ചതിന് ഗുജറാത്ത് കോടതി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് 25,000 രൂപ പിഴയീടാക്കിയതിന് പിന്നാലെയാണ് ഉദ്ധവിന്റെ പരിഹാസം.

ബിരുദമുള്ള നിരവധി യുവാക്കള്‍ ജോലിയില്ലാതെ കഴിയുന്നുണ്ട്. പ്രധാനമന്ത്രിയോട് ബിരുദവിവരങ്ങള്‍ ചോദിക്കുമ്ബോള്‍ 25,000 രൂപ പിഴയീടാക്കുന്നു. പ്രധാനമന്ത്രി പഠിച്ച കോളജ് എന്ന നിലയില്‍ ഈ കോളജിന് അഭിമാനം തോന്നുന്നില്ലേ? – ഉദ്ധവ് താക്കറെ ചോദിച്ചു.

ബിരുദം പ്രധാനമന്ത്രി എന്ന പദവി നിര്‍വ്വഹിക്കാന്‍ നിര്‍ബന്ധമുള്ളതല്ലെന്നായിരുന്നു മോദിയുടെ ബിരുദ വിവരങ്ങള്‍ ചോദിച്ചതിന് കെജ്രിവാളിന് ലഭിച്ച മറുപടി. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ വിവരങ്ങള്‍ പൊതു മധ്യത്തിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

മുഖ്യമന്ത്രിയാകാന്‍ വേണ്ടിയാണ് ആശയപരമായി ഭിന്നതയുള്ള കോണ്‍ഗ്രസും എന്‍.സി.പിയുമായി സഖ്യം ചേര്‍ന്നതെന്ന ആരോപണത്തോടും ഉദ്ധവ് താക്കറെ പ്രതികരിച്ചു. ‘അതെ, ഞങ്ങള്‍ അധികാരത്തില്‍ എത്താന്‍ വേണ്ടി തന്നെയാണ് ഒന്നിച്ചു ചേര്‍ന്നത്. എന്നാല്‍ അധികാരം നഷ്ടമായിട്ടും കൂടുതല്‍ ശക്തമായി തന്നെ ഒരുമിച്ച്‌ നില്‍ക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് എപ്പോഴെല്ലാം വരുന്നുണ്ടോ, അപ്പോഴൊക്കെ അവര്‍ ജനങ്ങളെ ഭിന്നിപ്പിച്ചിട്ടുണ്ട്. ഭരണഘടനയെ അടിസ്ഥാനമാക്കി സത്യപ്രതിജ്ഞ ചെയ്തവര്‍, ജനങ്ങളെ ഭിന്നിപ്പിക്കുന്നത് ഭരണഘടനയെ അപമാനിക്കുന്നതിന് തുല്യമാണ്.’ -താക്കറെ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular