Sunday, May 19, 2024
HomeIndiaഡിഎംകെ വിളിച്ച പ്രതിപക്ഷ കക്ഷികളുടെ യോഗം ഇന്ന്

ഡിഎംകെ വിളിച്ച പ്രതിപക്ഷ കക്ഷികളുടെ യോഗം ഇന്ന്

ചെന്നൈ : ഡിഎംകെ വിളിച്ച പ്രതിപക്ഷ കക്ഷികളുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കോണ്‍ഗ്രസും ഇടതുകക്ഷികളുമടക്കം 20 കക്ഷികളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും.

വൈകിട്ട് അഞ്ച് മുതല്‍ കൊണാട്ട് പ്‌ളേസിലെ ന്യൂ മഹാരാഷ്ട്ര സദനിലാണ് യോഗം. രജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗേലോട്ട്, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍, ബിഹാര്‍ ഡെപ്യൂട്ടി മുഖ്യമന്ത്രി തേജസ്വി യാദവ്, സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കും.

ബിജെപിയിതര ഭരണമുള്ള സംസ്ഥാനങ്ങള്‍ നേരിടുന്ന വെല്ലുവിളികളാണ് യോഗത്തില്‍ ചര്‍ച്ചയായേക്കും. തമിഴ് നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ വര്‍ഷം രൂപീകരിച്ച സാമൂഹിക നീതിക്കായുള്ള ദേശീയ ഫെഡറേഷന്‍റെ നേതൃത്വത്തിലാണ് യോഗം. ലോകസഭ തെരഞ്ഞെടുപ്പിന് മുമ്ബ് വിശാല പ്രതിപക്ഷ ഐക്യം യാഥാര്‍ത്ഥ്യമാക്കുകയാണ് ഫെഡറേഷന്റെ ലക്ഷ്യം. സൂം വഴിയാണ് യോഗം നടക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular