Sunday, May 19, 2024
HomeIndiaഅപകീര്‍ത്തിക്കേസില്‍ അപ്പീല്‍ നല്‍കാന്‍ രാഹുല്‍ പോകുന്നതിനെ വിമര്‍ശിച്ച്‌ കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു

അപകീര്‍ത്തിക്കേസില്‍ അപ്പീല്‍ നല്‍കാന്‍ രാഹുല്‍ പോകുന്നതിനെ വിമര്‍ശിച്ച്‌ കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു

ന്യൂഡല്‍ഹി : അപകീര്‍ത്തിക്കേസിലെ വിധിക്കെതിരെ സൂറത്ത് സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ രാഹുല്‍ ഗാന്ധി നേരിട്ട് പോകുന്നതിനെ വിമര്‍ശിച്ച്‌ കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു.

രാഹുല്‍ ഗാന്ധി കോടതിയെ സമ്മര്‍ദത്തിലാക്കാനാണ് നേരിട്ട് ഹാജരാകുന്നതെന്ന് റിജിജു ആരോപിച്ചു.

‘അപ്പീല്‍ നല്‍കാന്‍ രാഹുല്‍ ഗാന്ധി സൂറത്തിലേക്ക് പോകുന്നു. അപ്പീല്‍ നല്‍കാന്‍ പ്രതി നേരിട്ട് ഹാജരാകേണ്ടതില്ല. സാധാരണയായി ശിക്ഷിക്കപ്പെട്ടയാള്‍ നേരിട്ട് പോകാറില്ല. രാഹുല്‍ ഗാന്ധി ഒരു സംഘം നേതാക്കളുമായി പോകുന്നത് നാടകം മാത്രമാണ്.

അപ്പീല്‍ കോടതിയെ സമ്മര്‍ദത്തിലാക്കാനുള്ള കുട്ടിക്കളിയാണ് രാഹുല്‍ ഗാന്ധി നടത്തുന്നത്. രാജ്യത്തെ ഒരു കോടതിയും അത്തരം തന്ത്രങ്ങളില്‍ വീഴില്ല. കോണ്‍ഗ്രസിന്റെ തന്ത്രത്തെ കുറിച്ച്‌ ബി.ജെ.പി ദേശീയ വാക്താവ് പറയുന്നത് കേള്‍ക്കൂ’ – കിരണ്‍ റിജിജു ട്വീറ്റ് ചെയ്തു. ദേശിയ വക്താവ് സാമ്ബിത് സ്വരാജിന്റെ വാര്‍ത്താസമ്മേളനത്തിന്റെ ലിങ്ക് സഹിതമാണ് റിജിജുവിന്റെ ട്വീറ്റ്.

അപകീര്‍ത്തിക്കേസില്‍ സൂറത്ത് മജിസ്ട്രേറ്റ് കോടതി രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷത്തെ തടവു ശിക്ഷയാണ് വിധിച്ചത്. അതിനെതിരെയാണ് അപ്പീല്‍ നല്‍കാന്‍ രാഹുല്‍ ഗാന്ധി സൂറത്തിലേക്ക് പോകുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular