Sunday, May 19, 2024
HomeIndiaകാടിറങ്ങി 'ഒബന്‍' ചീറ്റപ്പുലി എത്തി, പ്രദേശവാസികളെ ഒന്നടങ്കം മാറ്റിപ്പാര്‍പ്പിച്ചു

കാടിറങ്ങി ‘ഒബന്‍’ ചീറ്റപ്പുലി എത്തി, പ്രദേശവാസികളെ ഒന്നടങ്കം മാറ്റിപ്പാര്‍പ്പിച്ചു

ഭോപ്പാല്‍ : ജനങ്ങളെ ഒന്നടങ്കം ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിച്ച്‌ ഗ്രാമാതിര്‍ത്തിയിലേക്ക് ചീറ്റപ്പുലി എത്തി.

നമീബയില്‍ നിന്ന് രാജ്യത്ത് എത്തിച്ച ചീറ്റകളില്‍ ഒന്നായ ഒബന്‍ ആണ് ദേശീയോദ്യാനത്തിന് 20 കിലോമീറ്റര്‍ അകലെയുള്ള വിജയപൂരിനടുത്തുള്ള ജര്‍ ബറോഡ ഗ്രാമത്തിന് സമീപ പ്രദേശത്തേക്ക് എത്തിയത്. പ്രദേശത്തെ ഗ്രാമവാസികളെ മുഴുവന്‍ പോലീസിന്റെ നേതൃത്വത്തില്‍ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

ചീറ്റയുടെ കഴുത്തില്‍ ഘടിപ്പിച്ചിട്ടുള്ള റേഡിയോ കോളറിലൂടെയാണ് ചീറ്റ സഞ്ചാരം ആരംഭിച്ചതായി അധികൃതര്‍ കണ്ടെത്തിയത്. നിലവില്‍, പോലീസ് സംഘം സ്ഥലത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. അതേസമയം, കുനോ ദേശീയോദ്യാനത്തിലേക്ക് ചീറ്റയെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ച്‌ 11- നാണ് ഒബനെ വനത്തിലേക്ക് പ്രവേശിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നിന്ന് 8 ചീറ്റകളെയാണ് രാജ്യത്ത് എത്തിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular