Sunday, May 19, 2024
HomeKeralaകഞ്ചാവ് കേസില്‍ മൂന്ന് യുവാക്കള്‍ പിടിയില്‍

കഞ്ചാവ് കേസില്‍ മൂന്ന് യുവാക്കള്‍ പിടിയില്‍

നിലമ്ബൂര്‍ : കഞ്ചാവ് കേസില്‍ മൂന്നുയുവാക്കള്‍ വഴിക്കടവ് പൊലീസിന്‍റെ പിടിയില്‍. ചന്തക്കുന്ന് മുമ്മുള്ളി നീലേങ്ങാടന്‍ അഫ്‌സല്‍ (23), ചുങ്കത്തറ അണ്ടിക്കുന്ന് പറമ്ബാടന്‍ നജീബ് (23), പുലത്ത് ഇന്‍ഷാഫ് (22) എന്നിവരെയാണ് പിടികൂടിയത്.
വില്‍പനക്കായി പൊതികളാക്കിയ 250 ഗ്രാം കഞ്ചാവുമായി ചന്തക്കുന്ന് മുമ്മുള്ളി സ്വദേശി അഫ്‌സലാണ് ആദ്യം പിടിയിലായത്. ഇയാളില്‍ നിന്ന് വാങ്ങുന്നതിനിടെയാണ് നജീബും ഇന്‍ഷാഫും പിടിയിലാകുന്നത്. വഴിക്കടവ് ഇന്‍സ്‌പെക്ടര്‍ മനോജ് പറയറ്റയുടെ നിര്‍ദേശത്തില്‍ എസ്.ഐ ഒ.കെ. വേണുവിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular