Sunday, May 19, 2024
HomeIndiaതീവണ്ടി ദുരന്തം അകറ്റിയ ചന്ദ്രാവതിക്ക് റെയില്‍വെ പൊലീസിന്റെ ആദരം

തീവണ്ടി ദുരന്തം അകറ്റിയ ചന്ദ്രാവതിക്ക് റെയില്‍വെ പൊലീസിന്റെ ആദരം

മംഗളൂരു : സമയോചിത ഇടപെടലിലൂടെ വന്‍ തീവണ്ടി ദുരന്തം തടഞ്ഞുനിര്‍ത്തിയ വയോധികയെ മംഗളൂരു സെന്‍ട്രല്‍ റെയില്‍വെ പൊലീസ് ആദരിച്ചു.

മംഗളൂരു സെന്‍ട്രല്‍ -മുംബൈ മത്സ്യഗന്ധ എക്സ്പ്രസ് ട്രെയിന്‍ പാളത്തിന് കുറുകെ കടപുഴകി വീണ മരത്തില്‍ ഇടിക്കുന്നത് തടയാന്‍ ചുവപ്പ് തുണി ഉയര്‍ത്തിക്കാട്ടിയ കുടുപ്പു ആര്യമനയില്‍ ചന്ദ്രാവതിയെയാണ് (70) ആദരിച്ചത്.

ഇവര്‍ക്ക് പാരിതോഷികം നല്‍കാന്‍ അഭ്യര്‍ത്ഥിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി, റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, ദക്ഷിണ റെയില്‍വേ ജനറല്‍ മാനജര്‍ എന്നിവര്‍ക്ക് കത്തെഴുതിയതായി വെസ്റ്റേണ്‍ കോസ്റ്റല്‍ റയില്‍വേ ട്രാവലേഴ്സ് ഡവലപ്മെന്റ് കമ്മിറ്റി പ്രസിഡണ്ട് ഹനുമന്ത കാമത്ത് ചടങ്ങില്‍ അറിയിച്ചു.

വാര്‍ധക്യത്തിലും ചന്ദ്രാവതി നടത്തിയ അവസരോചിത ഇടപെടല്‍ വലിയ മാതൃകയാണെന്ന് പറഞ്ഞ മംഗളൂരു റയില്‍വേ പൊലീസ് ഇന്‍സ്പെക്ടര്‍ മോഹന്‍ കൊട്ടാരി, കേന്ദ്ര കാര്യാലയത്തിന് വിവരം കൈമാറും എന്ന് അറിയിച്ചു. ആര്‍.പി.എഫ് ഇന്‍സ്പെക്ടര്‍ എസ്. ദിലീപ് കുമാര്‍, ചന്ദ്രാവതിയുടെ മകന്‍ നവീന്‍ കുമാര്‍ കുടുപ്പു, ബന്ധു ഉദയ് കുടുപ്പു എന്നിവര്‍ പങ്കെടുത്തു.

പഞ്ചനടിക്കും പടില്‍ ജോക്കട്ടെക്കുമിടില്‍ മന്ദാരയില്‍ പാളത്തിന് കുറുകെ മരം വീണ അപകട മുഖത്താണ് ചന്ദ്രാവതി ഉണര്‍ന്നു പ്രവര്‍ത്തിച്ചത്. പാളങ്ങള്‍ക്കടുത്താണ് വീട്. ഓരോ തീവണ്ടിയുടേയും സമയം അവര്‍ക്ക് അറിയാം. ഉച്ചയൂണ്‍ കഴിഞ്ഞ് അവര്‍ വരാന്തയില്‍ ഇരിക്കുമ്ബോഴാണ് 2.10 മണിയോടെ ഘോരശബ്ദം കേട്ടത്. മരം കടപുഴകി പാളത്തിന് കുറുകെ വീണതായിരുന്നു. മത്സ്യഗന്ധ കടന്നുപോവേണ്ട സമയമാണല്ലോ എന്നോര്‍ത്ത് ആധിപൂണ്ട വയോധിക മുറ്റത്ത് വീണുകിടന്ന ചുവപ്പു തുണിയുമായി പാളത്തിലേക്ക് ഓടി തീവണ്ടി വരുന്ന ഭാഗത്തേക്ക് ഉയര്‍ത്തി വീശുകയായിരുന്നു. ഹൃദയ ശസ്ത്രക്രിയ ചെയ്ത ആളാണെന്ന കാര്യം പോലും മറന്നായിരുന്നു അത്. വീണ മരത്തില്‍ തൊട്ടു തൊട്ടില്ല മട്ടില്‍ ട്രെയിന്‍ നിര്‍ത്താന്‍ ചുവപ്പു കണ്ടതിനാല്‍ ലോക്കോ പൈലറ്റിന് സാധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular