Monday, May 6, 2024
HomeKeralaഅട്ടപ്പാടി മധു വധകേസ്: 13 പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവ്

അട്ടപ്പാടി മധു വധകേസ്: 13 പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവ്

പാലക്കാട് : അട്ടപ്പാടി മധു വധക്കേസിലെ പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ച്‌ മണ്ണാര്‍ക്കാട് എസ്സി- എസ്ടി കോടതി.
പതിനാറാം പ്രതി മുനീറിനെ ഒഴിച്ച്‌ പതിമൂന്ന് പേര്‍ക്കാണ് കഠിന തടവ്. ഇവര്‍ക്ക് ഒരു ലക്ഷം രൂപ പിഴ ശിക്ഷയും കോടതി വിധിച്ചു. 16ാം പ്രതി മുനീറിന് അഞ്ഞൂറ് രൂപ പിഴ നല്‍കി പോകാം. മൂന്ന് മാസം ആണ് ഇയാള്‍ക്ക് തടവ് വിധിച്ചത്.

ഇത്രയും നാളില്‍ കേസില്‍ മുനീര്‍ ജയിലില്‍ ആയിരുന്നു. വിവിധ വകുപ്പുകളില്‍ പ്രതികള്‍ ശിക്ഷ ഒന്നിച്ച്‌ അനുഭവിച്ചാല്‍ മതിയെന്നും കോടതി ഉത്തരവിട്ടു. എസ്സി-എസ്ടി വകുപ്പിലെ 3(ഐ) ഡി പട്ടിക ജാതി പട്ടികവര്‍ഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള കുറ്റമാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. പ്രതികളെ ഉടന്‍തന്നെ മലപ്പുറം ജില്ലയിലെ തവനൂരിലേക്ക് മാറ്റും.

മധു കൊല്ലപ്പെട്ട് അഞ്ചു വര്‍ഷത്തിനു ശേഷമാണു ശിക്ഷാ വിധി വന്നിരിക്കുന്നത്. 16 പ്രതികളില്‍ 14 പേരും കുറ്റക്കാരെന്നു എസ് സി- എസ്ടി കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കേസില്‍ കല്‍ക്കണ്ടി കക്കുപ്പടി കുന്നത്തുവീട്ടില്‍ അനീഷ് (35), കള്ളമല മുക്കാലി ചോലയില്‍ അബ്ദുല്‍ കരീം (52) എന്നിവരെ കോടതി വെറുതെവിട്ടിരുന്നു. ഇവര്‍ക്കെതിരേ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular