Sunday, May 19, 2024
HomeUSAപുതിയ അഭിഭാഷകനുമായി കേസിൽ പൊരുതാൻ ട്രംപ് ന്യൂ യോർക്കിൽ എത്തി: ചരിത്ര ദിനമായി

പുതിയ അഭിഭാഷകനുമായി കേസിൽ പൊരുതാൻ ട്രംപ് ന്യൂ യോർക്കിൽ എത്തി: ചരിത്ര ദിനമായി

ചൊവാഴ്ച ഉച്ചയ്ക്കു മൻഹാട്ടൻ കോടതിയിൽ ഹാജരാവാൻ ഡൊണാൾഡ് ട്രംപ് ന്യൂ യോർക്കിലെത്തി. പുതിയൊരു പ്രബലനായ അഭിഭാഷകനെ നിയമിച്ചു കൊണ്ടാണ് മുൻ പ്രസിഡന്റ് കുറ്റാരോപണങ്ങൾ കേൾക്കാനും കേസിൽ പ്രതിയാവാനും എത്തുന്നത്.

ഉന്നത ക്രിമിനൽ അഭിഭാഷകൻ ടോഡ് ബ്ലാഞ്ചെ ചൊവാഴ്ച ട്രംപിനു വേണ്ടി ഹാജരാവും. അതിനു വേണ്ടി ഇപ്പോൾ ജോലി ചെയ്യുന്ന കാഡ്‌വാൾഡർ, വിക്കർഷം, ആൻഡ് റ്റാഫ്റ്റ്‌ എന്ന സ്ഥാപനത്തിൽ നിന്നു രാജിവച്ചെന്നു ബ്ലാഞ്ചെ അറിയിച്ചു.

“ട്രംപിനു വേണ്ടി ഹാജരാവാൻ ക്ഷണിച്ചപ്പോൾ ഒട്ടേറെ ആലോചിച്ച ശേഷം ആ അവസരം കൈവിടരുതെന്നു ഞാൻ തീരുമാനിച്ചു,” അദ്ദേഹം പറഞ്ഞു.  ട്രംപിന്റെ മുൻ പ്രചാരണ മാനേജർ പോൾ മനഫോർട്ടിന്റെ അഭിഭാഷകൻ ആയിരുന്നു അദ്ദേഹം ഒരിക്കൽ.

ട്രംപ് തിങ്കളാഴ്ച ഫ്ലോറിഡ പാം ബീച്ചിലുള്ള മാർ-ആ-ലാഗോ വസതിയിൽ നിന്നു പുറപ്പെടുന്നതു മുതൽ ഓരോ നിമിഷവും അദ്ദേഹത്തെ പിന്തുടർന്ന ദൃശ്യ മാധ്യമങ്ങൾ അദ്ദേഹത്തിന്റെ യാത്ര ലൈവായി സംപ്രേക്ഷണം ചെയ്‌തു. ന്യൂ യോർക്കിലെ ട്രംപ് ടവറിൽ ഏതാനും അനുയായികൾ അദ്ദേഹത്തെ സ്വീകരിക്കാനും മുദ്രാവാക്യം വിളിക്കാനും എത്തിയിരുന്നു.

ചൊവാഴ്ച ഉച്ചയ്ക്കു മൻഹാട്ടനിൽ ഡിസ്‌ട്രിക്‌ട് അറ്റോണി ആൽവിൻ ബ്രാഗിന്റെ ഓഫിസിൽ വച്ചു ട്രംപ് കീഴടങ്ങുമ്പോൾ അതു ചരിത്ര നിമിഷമാവും. സാധാരണ പ്രതികൾ കടന്നു പോകുന്ന എല്ലാ നിയമനടപടികളും മുൻ പ്രസിഡന്റ് നേരിടുക്കും. വിരലടയാളം എടുക്കുക, ഫോട്ടോ എടുക്കുക തുടങ്ങിയ ചടങ്ങുകൾ. എന്നാൽ വിലങ്ങു വയ്ക്കാൻ നീക്കമില്ല എന്നാണറിവ്.

അത്തരം പ്രാഥമിക നടപടികൾക്കായി ട്രംപ് അവിടെ നേരത്തെ എത്തിച്ചേരും. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുൻപ് രഹസ്യ ബന്ധം അവകാശപ്പെട്ട നീലചിത്ര നടി സ്റ്റോർമി ഡാനിയൽസിനെ നിശ്ശബ്ദയാക്കാൻ അവർക്കു $130,000 നൽകിയെന്ന ആരോപണത്തിൽ നിന്നുയരുന്ന കേസിന്റെ വിശദാംശങ്ങളാണ് ലോകം കാത്തിരിക്കുന്നത്. ട്രംപിനെതിരെ 34 കുറ്റങ്ങൾ ഉണ്ടെന്നു റിപോർട്ടുകൾ സൂചിപ്പിക്കുന്നു.

നടപടികൾക്ക് ശേഷം ആൽവിൻ ബ്രാഗ് മാധ്യമങ്ങളെ കാണും. ട്രംപ് ഫ്ളോറിഡയിലേക്കു മടങ്ങും. അവിടെ രാത്രി അനുയായികളോട് സംസാരിക്കുന്നുണ്ട്.

ട്രംപ് കുറ്റങ്ങൾ നിഷേധിക്കുമെന്നാണ് അഭിഭാഷകൻ ജോ ടാകോപിന പറഞ്ഞത്.

ട്രംപിനെ പിന്തുണയ്ക്കുന്ന ബാനറുകൾ ഉയർത്തിപ്പിടിച്ചാണ് ഫ്ലോറിഡയിൽ അനുയായികൾ അദ്ദേഹത്തെ യാത്രയാക്കിയത്. പുത്രൻ എറിക് ട്രംപിനോടൊപ്പം സ്വന്തം ബോയിങ് 757 വിമാനത്തിൽ കയറി.

ന്യൂ യോർക്കിൽ ല ഗാർഡിയ വിമാനത്താവളത്തിൽ വന്നിറങ്ങിയ ഉടൻ സീക്രട്ട് സർവീസ് അദ്ദേഹത്തെ അനുഗമിക്കാൻ തുടങ്ങി. എൻ വൈ പി ഡി യുടെ മോട്ടോർക്കേഡും.

ന്യൂ യോർക്ക് സുപ്രീം കോടതി മുറിയിൽ ഇടം കണ്ടെത്താൻ തിങ്കളാഴ്ച തന്നെ മാധ്യമങ്ങൾ എത്തി.

Trump brings in new lawyer as he arrives in NYC

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular