Saturday, May 4, 2024
HomeIndiaG20 ഉച്ചകോടിയ്ക്ക് മുമ്ബ് 70ലധികം ജി20 മീറ്റിംഗുകള്‍ക്ക് ഇന്ത്യ വേദിയാകും: ശ്രീനഗര്‍, ഹംപി, ഋഷികേശ് എന്നിവിടങ്ങളും...

G20 ഉച്ചകോടിയ്ക്ക് മുമ്ബ് 70ലധികം ജി20 മീറ്റിംഗുകള്‍ക്ക് ഇന്ത്യ വേദിയാകും: ശ്രീനഗര്‍, ഹംപി, ഋഷികേശ് എന്നിവിടങ്ങളും വേദികള്‍

ന്യൂഡല്‍ഹി : ഇത്തവണത്തെ ജി20 ഉച്ചകോടി സെപ്റ്റംബര്‍ 9, 10 തീയതികളില്‍ ന്യൂഡല്‍ഹിയിലാണ് ആരംഭിക്കുന്നത്. പ്രധാന ഉച്ചകോടിയ്ക്ക് മുമ്ബ് 70 ലധികം മീറ്റിംഗുകള്‍ക്ക് ഇന്ത്യ വേദിയാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

അടുത്ത മാസം ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ജി20 രാജ്യങ്ങളുടെ മീറ്റിംഗ് സംഘടിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കെവാഡിയ, ഹംപി, ഋഷികേശ്, മഹാബലിപുരം എന്നിവിടങ്ങളിലും യോഗങ്ങള്‍ ചേരും.

ജമ്മു കശ്മീരില്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന മീറ്റിംഗാണ് സംഘടിപ്പിക്കുക. മെയ് 22 മുതല്‍ 24 വരെയാണ് ഇവിടെ യോഗം നടക്കുക. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്ത് മാറ്റിയതിന് ശേഷം ജമ്മുവിലെ സ്ഥിതി സാധാരണ നിലയിലാണെന്ന സന്ദേശം നല്‍കാന്‍ പരിപാടിയിലൂടെ സാധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

ശ്രീനഗര്‍ ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. 2022ല്‍ 1.84 കോടി വിനോദ സഞ്ചാരികളാണ് ഇവിടെയെത്തിയത്. ജി20 പ്രതിനിധികളെ ശ്രീനഗര്‍ മുഴുവന്‍ ചുറ്റിക്കാണിക്കുമെന്നും പരിപാടിയ്ക്ക് മുമ്ബ് തന്നെ നഗരം മനോഹരമാക്കുമെന്നും അധികൃതര്‍ പറഞ്ഞു.

ജൂണ്‍ 19 മുതല്‍ 21 വരെ ഗുജറാത്തിലെ കെവാഡിയയില്‍ നടക്കുന്ന വ്യാപാര നിക്ഷേപ മീറ്റിംഗാണ് മറ്റ് പ്രധാനപ്പെട്ട മീറ്റിംഗുകളിലൊന്ന്. ജൂലൈ 10 മുതല്‍ 12 തീയതികളില്‍ കര്‍ണ്ണാടകയിലെ ഹംപിയിലാണ് മൂന്നാമത്തെ ഷെര്‍പ മീറ്റിംഗ് നടക്കുന്നത്. സ്മാരകങ്ങളാല്‍ സമൃദ്ധമാണ് ഹംപി. യുനെസ്‌കോ ഹെറിറ്റേജ് പട്ടികയിലുള്‍പ്പെട്ട പ്രദേശങ്ങളും ഇവിടെയുണ്ട്. മുമ്ബ് നടന്ന രണ്ട് ഷെര്‍പ മീറ്റിംഗുകള്‍ ഉദയ്പൂരിലും കുമരകത്തുമായിരുന്നു.

ജൂണ്‍ 26 മുതല്‍ 28 വരെ ഋഷികേശ് നഗരത്തില്‍ ജി20 ഇന്‍ഫ്രാസ്‌ട്രെക്ചര്‍ വര്‍ക്കിംഗ് ഗ്രൂപ്പിന്റെ മീറ്റിംഗ് നടക്കും. മഹാബലിപുരം ജൂണ്‍ 19 മുതല്‍ 21 വരെ ജി20 സുസ്ഥിര ധനകാര്യ വര്‍ക്കിംഗ് ഗ്രൂപ്പ് മീറ്റിംഗിന് ആതിഥേയത്വം വഹിക്കുന്നതാണ്. വാരണാസി, ഗോവ, പൂനെ, ഇന്‍ഡോര്‍, ചെന്നൈ, ഗാന്ധിനഗര്‍ എന്നിവിടങ്ങളിലാണ് മറ്റ് മീറ്റിംഗുകള്‍ നടക്കുക. ജി20 ഉച്ചകോടി സെപ്റ്റംബര്‍ 9, 10 തീയതികളിലാണ് ന്യൂഡല്‍ഹിയില്‍ നടക്കുക.

ഇന്ത്യയുടെ ജി 20 അധ്യക്ഷപദത്തിനു കീഴിലുള്ള ജി 20 ഷെര്‍പ്പമാരുടെ രണ്ടാം യോഗം മാര്‍ച്ച്‌ 30 മുതല്‍ ഏപ്രില്‍ 2 വരെ കുമരകത്തു നടന്നിരുന്നു. ഇന്ത്യയുടെ ജി 20 ഷെര്‍പ്പ അമിതാഭ് കന്ത് അധ്യക്ഷനായിരുന്നു. ജി 20 അംഗങ്ങള്‍, ക്ഷണിക്കപ്പെട്ട 9 രാഷ്ട്രങ്ങള്‍, വിവിധ അന്താരാഷ്ട്ര- പ്രാദേശിക സംഘടനകള്‍ എന്നിവയില്‍ നിന്നുള്ള 120-ലധികം പ്രതിനിധികള്‍ പങ്കെടുത്ത നാലു ദിവസത്തെ സമ്മേളനത്തില്‍, ജി20 യുടെ സാമ്ബത്തിക-വികസന മുന്‍ഗണനകളെക്കുറിച്ചും സമകാലിക ആഗോള വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular