Friday, May 17, 2024
HomeIndiaചെപ്പോക്കില്‍ പഞ്ചാബിന്റെ ഭാംഗ്ര! സൈലൻ്റായി ചെന്നൈ

ചെപ്പോക്കില്‍ പഞ്ചാബിന്റെ ഭാംഗ്ര! സൈലൻ്റായി ചെന്നൈ

ചെന്നൈ ഉയ‍ർത്തിയ 163 റണ്‍സ് വിജയലക്ഷ്യം 13 പന്ത് ബാക്കി നില്‍ക്കെ പഞ്ചാബ് സ്വന്തമാക്കി. ഏഴ് വിക്കറ്റ് ശേഷിക്കെയാണ് ജയം. ജോണി ബെയർസ്റ്റോയും(46) റൈലി റൂസോയും(43) ആണ് ജയം അനായാസമാക്കിയത്. ഒരു ഘട്ടത്തിലും ചെന്നൈക്ക് പഞ്ചാബിന് മേല്‍ സമ്മർദം ചെലുത്താനായില്ല. മൂന്നാം ഓവറില്‍ പ്രഭ്സിമ്രാൻ(13) വീണതൊഴിച്ചാല്‍ ചെന്നൈക്ക് ആശ്വസിക്കാൻ വകയാെന്നുമുണ്ടായില്ല.

റൂസോയും ബെയർസ്റ്റോയും ചേർന്ന് 37 പന്തില്‍ അടിച്ചുകൂട്ടിയ 64 റണ്‍സാണ് പഞ്ചാബിന്റെ നട്ടെല്ലായത്. ബെയർസ്റ്റോ മടങ്ങിയ പിന്നാലെ റൂസോയും ശശാങ്ക് സിംഗും ചേർന്ന് 30 റണ്‍സും അടിച്ചെടുത്തു. റൂസോയെ പുറത്താക്കി താക്കൂർ പ്രതീക്ഷ നല്‍കിയെങ്കിലും

ക്രീസില്‍ ഒരുമിച്ച ശശാങ്ക്-ക്യാപ്റ്റൻ സാം കറൻ സഖ്യം പഞ്ചാബിന് ഉഗ്രൻ ജയം സമ്മാനിക്കുകയായിരുന്നു. നാലും വിക്കറ്റില്‍ ഇരുവരും ചേർന്ന് 50 റണ്‍സിന്റെ പാർടണർഷിപ്പാണുണ്ടാക്കിയത്. ചെന്നൈക്ക് വേണ്ടി അരങ്ങേറിയ റിച്ചാർഡ് ഗ്ലീസണ്‍ ഒരു വിക്കറ്റ് നേടിയപ്പോള്‍ താക്കൂറിനും ദുബെയും ലഭിച്ചു ഓരോ വിക്കറ്റ് വീതം. ജയത്തോടെ പഞ്ചാബ് ഏഴാം സ്ഥാനത്ത് കയറി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular