Sunday, May 19, 2024
HomeGulfആശ്വാസകരമായ വിധി -ഐ.എം.സി.സി

ആശ്വാസകരമായ വിധി -ഐ.എം.സി.സി

ജിദ്ദ : മീഡിയവണ്‍ ചാനലിന് ഏര്‍പ്പെടുത്തിയ വിലക്ക് റദ്ദ് ചെയ്ത സുപ്രീംകോടതി വിധി നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറ്റവും ആശ്വാസകരമാണെന്ന് ഐ.എം.സി.സി സൗദി നാഷനല്‍ കമ്മിറ്റി.

ഒരുഭാഗത്ത് കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യ അവകാശങ്ങളെയും മതനിരപേക്ഷതയെയും നശിപ്പിച്ച്‌ മുന്നോട്ട് പോകുമ്ബോള്‍ അതിനനുസൃതമായാണ് അടുത്ത കാലത്തായി പല കോടതി വിധികളിലൂടെ, ജുഡീഷ്യറിയുടെ രീതികളും.

സംഘ്പരിവാറിന് അനുകൂല നിലപാടെടുക്കുന്ന ന്യായാധിപന്മാരെ കാത്തിരിക്കുന്നത് വിരമിച്ചാലുടന്‍ ഉന്നത പദവികളാണ്. ഇതേ രീതിയില്‍ തന്നെയാണ് ഇപ്പോള്‍ രാജ്യത്തെ ബഹുഭൂരിപക്ഷം മീഡിയകളും പ്രവര്‍ത്തിക്കുന്നത്.

ഒട്ടുമിക്ക മാധ്യമ നെറ്റുവര്‍ക്കുകളും ബി.ജെ.പി അനുകൂല കോര്‍പറേറ്റുകളുടെ കൈയിലാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ചെയ്തികളെ വിമര്‍ശിക്കുന്ന, ശരിയായ മാധ്യമ നിലപാട് സ്വീകരിക്കുന്ന മാധ്യമങ്ങള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ടാവുക എന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.

ആ നിലക്ക്, സുപ്രീം കോടതിയുടെ മീഡിയവണ്‍ വിലക്ക് സംബന്ധിച്ച വിധി ഏറെ സ്വാഗതാര്‍ഹവും സന്തോഷകരവുമാണെന്ന് സൗദി ദേശീയ പ്രസിഡന്‍റ് എ.എം. അബ്ദുല്ലകുട്ടി, ഓര്‍ഗനൈസിങ് സെക്രട്ടറി മുഫീദ് കൂരിയാടന്‍ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular