Tuesday, May 7, 2024
HomeKerala15 കിലോ കഞ്ചാവുമായി രണ്ടു യുവതികള്‍ അടക്കം ഏഴുപേരെ ലോഡ്ജില്‍ നിന്ന് പിടികൂടി

15 കിലോ കഞ്ചാവുമായി രണ്ടു യുവതികള്‍ അടക്കം ഏഴുപേരെ ലോഡ്ജില്‍ നിന്ന് പിടികൂടി

മ്ബലമുകള്‍ : അമ്ബലമുകള്‍ ഭാഗത്ത് വന്‍ കഞ്ചാവ് വേട്ട. കൊച്ചി സിറ്റി ഡാന്‍സാഫും അമ്ബലമേട് പോലീസും സംയുക്തമായാണ് കുഴീക്കാട് ഭാഗത്തുള്ള ലോഡ്ജില്‍ നടത്തിയ പരിശോധനയില്‍ 15 കിലോ കഞ്ചാവ് രണ്ട് വനിതകള്‍ ഉള്‍പ്പെടെ ഏഴുപേരെ പിടികൂടി.

കരുനാഗപ്പിള്ളി സ്വദേശി ജ്യോതിസ് (22), എറണാകുളം തിരുവാങ്കുളം സ്വദേശി അക്ഷയ് രാജ് (24), കരുനാഗപ്പിള്ളി ശാസ്താംകോട്ട സ്വദേശി ശ്രീലാല്‍ (26), ശാസ്താംകോട്ട മണ്ണൂര്‍ സ്വദേശി ഹരികൃഷ്ണന്‍ (26), ഓച്ചിറ സ്വദേശി ദിലീപ് (27), ആലപ്പുഴ മാവേലിക്കര സ്വദേശിനി മേഘ ചെറിയാന്‍ (21), കായംകുളം സ്വദേശിനി ശില്‍പശ്യാം (19) തുടങ്ങിയവരാണ് പിടിയിലായത്.

ബാലന്‍ഗീര്‍ ജില്ലയിലുള്ള കഞ്ചാവ് മാഫിയയില്‍ നിന്നും ഇടനിലക്കാരന്‍ വഴി വാങ്ങുന്ന കഞ്ചാവ് എറണാകുളത്തേക്ക് വരുന്ന തമിഴ്നാട്ടില്‍ നിന്നുള്ള ലോറികളിലാണ് തുടങ്ങിയവര്‍ എത്തിക്കുന്നത്. ഹൈവേകളില്‍ ഒഴിഞ്ഞ പ്രദേശത്ത് വാഹനം നിര്‍ത്തി എറണാകുളത്തുള്ള ഏജന്‍റുമാര്‍ കാറുകളിലും മറ്റും എത്തി ശേഖരിച്ച്‌ കൊച്ചിയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് എത്തിക്കും. ഇങ്ങനെ എത്തിക്കുന്ന കഞ്ചാവ് രണ്ട് കിലോ വീതമുള്ള പാക്കറ്റുകളാക്കിയാണ് കൊടുക്കുന്നത്.

കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമയ്യര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തില്‍ െഡപ്യൂട്ടി കമ്മീഷണര്‍ ടി. ബിജു ഭാസ്കറിന്‍റെ നിര്‍ദേശപ്രകാരം നാര്‍ക്കോട്ടിക് അസി. കമീഷണര്‍ കെ.എ. അബ്ദുല്‍ സലാം, തൃക്കാക്കര അസി. കമീഷണര്‍ പി.വി. ബേബി എന്നിവരുടെ നേതൃത്വത്തില്‍ അമ്ബലമേട് ഇന്‍സ്പെക്ടര്‍ ലാല്‍ സി. ബേബി, സബ് ഇന്‍സ്പെക്ടര്‍ പി.പി. റജി, അബ്ദുല്‍ ജബ്ബാര്‍, എ.എസ്.ഐ അജയകുമാര്‍,െറജി വി. വര്‍ഗീസ് എന്നിവരും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular