Sunday, May 19, 2024
HomeUSAമെലാനിയ ഈസ്റ്റർ ആശംസകൾ നേരാൻ മൗനത്തിനു വിരാമമിട്ടു; ട്രംപിന്റെ ആശംസയിൽ പരിഹാസം

മെലാനിയ ഈസ്റ്റർ ആശംസകൾ നേരാൻ മൗനത്തിനു വിരാമമിട്ടു; ട്രംപിന്റെ ആശംസയിൽ പരിഹാസം

ഡൊണാൾഡ് ട്രംപിന്റെ അറസ്റ്റിനു ശേഷം മൗനം പാലിച്ചിരുന്ന ഭാര്യ മെലാനിയ ട്രംപ് ഞായറാഴ്ച്ച എല്ലാവർക്കും  ഈസ്റ്റർ ആശംസകൾ നേർന്നു. ഡൊണാൾഡ് ട്രംപ് ആവട്ടെ, നിറയെ കൂരമ്പുകൾ വർഷിക്കുന്ന സന്ദേശമാണ് വിക്ഷേപിച്ചത്.

“ഹാപ്പി ഈസ്റ്റർ!” മെലാനിയ ട്വീറ്റ് ചെയ്തു. മൻഹാട്ടനിൽ ട്രംപ് കോടതിയിൽ ഹാജരാവുമ്പോഴോ ഫ്ലോറിഡ മാർ-ആ-ലാഗോയിൽ അദ്ദേഹം രാത്രി നാനൂറോളം സുഹൃത്തുക്കളോടും അനുയായികളോടും സംസാരിക്കുമ്പോഴും മക്കളെയും കൊച്ചുമകനെയും എടുത്തു പറഞ്ഞ ട്രംപ് ഭാര്യയുടെ പേരു പോലും പറഞ്ഞതുമില്ല.

ഞായറാഴ്ച അദ്ദേഹം തന്റെ സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത ഈസ്റ്റർ സന്ദേശത്തിൽ ‘ദുർബലരും ദയനീയാവസ്ഥയിൽ ഉള്ളവരുമായ’ റിപ്പബ്ലിക്കൻ പാർട്ടിക്കാർക്ക് ഈസ്റ്റർ ആശംസകൾ നേർന്നു. കൂടെ ‘തീവ്ര ഇടതു പക്ഷ ഡെമോക്രാറ്റുകൾക്കും സോഷ്യലിസ്റ്റ് മാർക്സിസ്റ്റുകൾക്കും കമ്മ്യൂണിസ്റ്റുകൾക്കും അതിർത്തിയിൽ കർശന നിയമങ്ങൾ നടപ്പാക്കാൻ മടിക്കുന്ന മറ്റുള്ളവർക്കും.’

Melania breaks silence, Trump packs barbs in Easter message 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular