Saturday, May 18, 2024
HomeIndiaഅമിത് ഷായുടെ അരുണാചല്‍ സന്ദര്‍ശനം; ചൈനയുടെ എതിര്‍പ്പ് ഇന്ത്യ തള്ളി

അമിത് ഷായുടെ അരുണാചല്‍ സന്ദര്‍ശനം; ചൈനയുടെ എതിര്‍പ്പ് ഇന്ത്യ തള്ളി

ന്യൂഡല്‍ഹി : ആഭ്യന്തര മന്ത്രി അമിത് ഷായുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തോടുള്ള ചൈനയുടെ എതിര്‍പ്പ് ഇന്ത്യ തള്ളി.

ഇത്തരം എതിര്‍പ്പുകള്‍ യുക്തിക്ക് നിരക്കുന്നതല്ലെന്നും യാഥാര്‍ഥ്യത്തെ മാറ്റില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമായി അന്നും ഇന്നും നിലനില്‍ക്കും- അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ബാഗ്ചി.

അരുണാചല്‍ പ്രദേശിലെ അതിര്‍ത്തി ഗ്രാമമായ കിബിത്തൂവില്‍ നിന്ന് ചൈനക്ക് നല്‍കിയ വ്യക്തമായ സന്ദേശത്തില്‍, ഇന്ത്യയുടെ പ്രാദേശിക അഖണ്ഡതക്കു നേരെ കഴുകന്‍ കണ്ണെറിയാനും “നമ്മുടെ ഒരിഞ്ച് ഭൂമി പോലും” കൈയേറാനും ആരും ധൈര്യപ്പെടില്ലെന്ന് ഷാ തിങ്കളാഴ്ച പറഞ്ഞിരുന്നു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ആര്‍ക്കും കടന്നുകയറാവുന്ന യുഗം അവസാനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular