Friday, May 17, 2024
HomeKeralaബോട്ടുകള്‍ കുത്തിക്കീറി നശിപ്പിച്ച്‌ സാമൂഹ്യ വിരുദ്ധര്‍; നശിപ്പിച്ചത് ഒരു കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗ്ഗം

ബോട്ടുകള്‍ കുത്തിക്കീറി നശിപ്പിച്ച്‌ സാമൂഹ്യ വിരുദ്ധര്‍; നശിപ്പിച്ചത് ഒരു കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗ്ഗം

കോതമംഗലം : ഇഞ്ചത്തൊട്ടിയില്‍ സാമൂഹ്യ വിരുദ്ധര്‍ ബോട്ടുകള്‍ നശിപ്പിച്ചു. ചാരുപാറ സ്വദേശിനി സജിത സജീവ് സ്ത്രീ സംരംഭക വായ്പ എടുത്തു വാങ്ങിയ നാല് കയാക്കിംഗ് വള്ളങ്ങളും ഒരു പെഡല്‍ ബോട്ടുമാണ് സാമൂഹ്യ വിരുദ്ധര്‍ കുത്തിക്കീറി നശിപ്പിച്ചത്.
വിഷുദിനത്തില്‍ രാവിലെ കയാക്കിങിനായി ബുക്ക് ചെയ്തിരുന്നവര്‍ എത്തിയപ്പോഴാണ് ബോട്ടുകളുടെ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. ഇഞ്ചത്തൊട്ടിയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പെരിയാറ്റിലൂടെ സഞ്ചരിക്കാന്‍ വാടകക്ക് നല്‍കിയിരുന്ന കയാക്കിങ് ബോട്ടുകളാണ് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചത്. ബോട്ടുകളുടെ വാടകയായിരുന്നു സജിതയുടെയും കുടുംബത്തിന്റെയും ഏക വരുമാനം. ഇവരുടെ പരാതിയില്‍ കോതമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബോട്ടുകള്‍ നശിപ്പിച്ച വരെ ഉടന്‍ കണ്ടു പിടിക്കണമെന്നും തനിക്ക് നീതി ലഭിക്കണമെന്നും സജിത സജീവ് പറഞ്ഞു
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular