Thursday, May 2, 2024
HomeIndiaഉമേഷ് പാല്‍ വധക്കേസ്: 50 ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് ആറ് പ്രതികള്‍

ഉമേഷ് പാല്‍ വധക്കേസ്: 50 ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് ആറ് പ്രതികള്‍

ഖ്‌നോ : ഫെബ്രുവരി 24 നാണ് ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) എംഎല്‍എ രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയും ഉത്തര്‍പ്രദേശില്‍ അഭിഭാഷകനായ ഉമേഷ് പാലും രണ്ട് പൊലീസുകാരും കൊല്ലപ്പെട്ടത്.

ഈ കൊലപാതകം നടന്ന് 50 ദിവസം പൂര്‍ത്തിയാകുമ്ബോള്‍ പ്രതികളായ അതീഖ് അഹമ്മദും സഹോദരന്‍ അഷ്റഫ് അഹമ്മദുമടക്കം ആറുപേരാണ് കൊല്ലപ്പെട്ടത്.അതീഖ് അഹമ്മദ്,സഹോദരന്‍ അഷറ്ഫ് അഹ്മദ്, അതീഖിന്റെ മകന്‍ അസദ്,സഹായികളായ ഗുലാം,അര്‍ബാസ്,ഉസ്മാന് എന്നിവരാണ് ഈ 50 ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത്.

ഉമേഷ് പാലും അദ്ദേഹത്തിന്റെ രണ്ട് പോലീസ് സുരക്ഷാ ഗാര്‍ഡുകളും ധൂമംഗഞ്ച് വസതിക്ക് പുറത്ത് വെച്ചാണ് വെടിയേറ്റ് മരിക്കുന്നത്. ഉമേഷ് പാലിന്റെ ഭാര്യ ജയപാല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 25നാണ് അതീഖ്, അഷ്റഫ്, അതീഖിന്റെ ഭാര്യ ഷൈസ്ത പര്‍വീണ്‍, രണ്ട് ആണ്‍മക്കള്‍, സഹായികളായ ഗുഡ്ഡു മുസ്ലീം, ഗുലാം എന്നിവരടക്കം മറ്റ് ഒമ്ബത് പേര്‍ക്കുമെതിരെ കേസെടുത്തത്. ഇവരില്‍ ഷൈസ്ത പര്‍വീണ്‍ ഒളിവിലാണ്.ഇവരെ കണ്ടെത്തുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഉമേഷ് പാലിനെ കൊല്ലാനെത്തിയവരുടെ വാഹനത്തിന്റെ ഡ്രൈവറെന്ന് പറയുന്ന അര്‍ബാസ് ഫെബ്രുവരി 27 ന് പ്രയാഗ്രാജില്‍ നടന്ന ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. മാര്‍ച്ച്‌ 6 ന് പ്രയാഗ്രാജില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ ഉസ്മാന്‍ കൊല്ലപ്പെട്ടപ്പോള്‍ ഏപ്രില്‍ 13 ന് ഝാന്‍സിയില്‍ വെച്ച്‌ അതീഖിന്റെ മകന്‍ അസദിനെയും സഹായി ഗുലാമിനെയും കൊലപ്പെടുത്തി.

ഉമേഷ് പാല്‍ വധക്കേസുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ സബര്‍മതി ജയിലില്‍ നിന്ന് മുന്‍ സമാജ് വാദി പാര്‍ട്ടി എംപി അതീഖിനെയും സഹോദരനെയും കോടതി വിചാരണയ്ക്കായി പ്രയാഗ്രാജിലേക്ക് കൊണ്ടുപോകുന്നതിനിടെ വെടിയേല്‍ക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ടാണ് പൊലീസ് വലയത്തിനുള്ളില്‍വെച്ച്‌ ഇരുവരും കൊല്ലപ്പെടുന്നത്. മാധ്യമപ്രവര്‍ത്തകര്‍ എന്ന വ്യാജേന എത്തിയ മൂന്നുപേരാണ് ഇരുവരെയും വെടിവെച്ച്‌ കൊന്നത്. മകന്റെ മരണത്തിന് ഒരു മാസം മുമ്ബ്, തനിക്ക് പൊലീസ് കസ്റ്റഡിയില്‍ സംരക്ഷണം വേണമെന്ന് അതീഖ് ആവശ്യപ്പെട്ടിരുന്നു.

ഉമേഷ് പാല്‍ വധക്കേസ്

കൊല്ലപ്പെട്ട ഉമേഷ് പാലിന്റെ ഭാര്യ ജയയാണ് ഭര്‍ത്താവ് രാജു പാല്‍ വധക്കേസിലെ ദൃക്‌സാക്ഷിയാണെന്ന് പൊലീസിനെ അറിയിച്ചത്. 2006ല്‍ അതീഖ് അഹമ്മദും കൂട്ടാളികളും ചേര്‍ന്ന് തന്റെ ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയി കോടതിയില്‍ തങ്ങള്‍ക്ക് അനുകൂലമായി മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചതായും അവര്‍ ആരോപിച്ചു.

പ്രയാഗ്രാജിലെ ഒരു പ്രാദേശിക കോടതിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഉമേഷും രണ്ടു പൊലീസ് ഉദ്യോഗസ്ഥരും ആക്രമിക്കപ്പെട്ടത്. അഹമ്മദിന്റെ മക്കളായ ഗുദ്ദുവും ഗുലാമും മറ്റുള്ളവരും പിന്നില്‍ നിന്ന് വെടിയുതിര്‍ക്കുകയും ബോംബുകള്‍ എറിയുകയും ചെയ്തുവെന്ന് ജയയുടെ പരാതിയില്‍ പറയുന്നു. ഉമേഷ് പാലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. ഉമേഷിന്‍റെ ഭാര്യയുടെ പരാതിയിലാണ് പൊലീസ് പ്രതികളെ പിടികൂടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular