Friday, May 17, 2024
HomeKeralaകേരളത്തിന് വിഷുക്കൈനീട്ടമായി വന്ദേഭാരത് ട്രെയിന്‍ എത്തി

കേരളത്തിന് വിഷുക്കൈനീട്ടമായി വന്ദേഭാരത് ട്രെയിന്‍ എത്തി

കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് എത്തി. പാലക്കാട്ട് റെയില്‍വേ സ്റ്റേഷനിലാണ് ട്രെയിന്‍ എത്തിയത്. കേരളത്തിനുള്ള വിഷുക്കൈനീട്ടമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വന്ദേഭാരതിനെ കേന്ദ്രം വിശേഷിപ്പിച്ചത്. ട്രെയിനിലെ ജീവനക്കാര്‍ക്ക് മധുരം വിതരണം ചെയ്തും മാലയിട്ടുമാണ് ജീവനക്കാരെ ബിജെപി പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള ആളുകള്‍ സ്വീകരിച്ചത്.

വന്ദേഭാരത് സംബന്ധിച്ച വിവാദങ്ങളും തുടരുകയാണ്. കേരളത്തിന് വന്ദേഭാരത് അനുവദിച്ചത് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍ പ്രതികരിച്ചു. ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അറിയിപ്പ് ലഭിച്ചിച്ച ശേഷം പ്രതികരിക്കാമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. വന്ദേഭാരത് അനുവദിച്ചത് അറിയേണ്ടിയിരുന്നത് ഇങ്ങനെയല്ലെന്ന് എന്‍ കെ പ്രേമചന്ദ്രനും വിമര്‍ശിച്ചു.

ഇന്ത്യയുടെ സ്വന്തം സെമി ഹൈസ്പീഡ് ട്രെയിനാണ് വന്ദേഭാരത്. പരമാവധി 180 കിലോ മീറ്ററാണ് ട്രെയിനിന്റെ വേഗത. എന്നാല്‍ കേരളത്തിലെ റെയില്‍വേ ട്രാക്കുകളുടെ നിലവിലെ സ്ഥിതിയില്‍ ഇത്രയും വേഗത ലഭിക്കാന്‍ സാധ്യതയില്ല.

VANDHEBHARATH AT PALAKKAD

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular