Friday, May 17, 2024
HomeUSAബിബിസി ഡോക്യുമെന്ററി ഒഴിവാക്കിയത് ഇന്ത്യൻ നിയമങ്ങളെ വെല്ലുവിളിക്കേണ്ട എന്നു കരുതി: മസ്‌ക്

ബിബിസി ഡോക്യുമെന്ററി ഒഴിവാക്കിയത് ഇന്ത്യൻ നിയമങ്ങളെ വെല്ലുവിളിക്കേണ്ട എന്നു കരുതി: മസ്‌ക്

ഇന്ത്യയിലെ കർശനമായ സാമൂഹ്യ മാധ്യമ നിയമങ്ങളെ ആദരിക്കുമെന്നും തന്റെ ജീവനക്കാർ ജയിലിൽ പോകാൻ അനുവദിക്കില്ലെന്നും ട്വിറ്റർ സി ഇ ഒ: എലോൺ മസ്‌ക് പറഞ്ഞു. നരേന്ദ്ര മോദിയെ കുറിച്ചുള്ള ബി ബി സിയുടെ വിവാദ ഡോക്യുമെന്ററി ട്വിറ്റർ ഒഴിവാക്കിയതിനെ കുറിച്ചു ബി ബി സി ചോദിച്ചപ്പോൾ ആയിരുന്നു ഈ മറുപടി.

“നിയമത്തെ വെല്ലുവിളിച്ചാൽ എന്റെ ആളുകൾ ജയിലിൽ പോകും. ഞാൻ അത് ഉദ്ദേശിക്കുന്നില്ല. നിയമത്തെ ആദരിക്കും.

“നമുക്കു രാജ്യത്തെ നിയമം ലംഘിച്ചു മുന്നോട്ടു പോകാനാവില്ല.”

‘India: The Modi Question’ എന്ന ഡോക്യൂമെന്ററിയുടെ ആദ്യ ഭാഗം ഇന്ത്യയിലും പ്രവാസി ഇന്ത്യക്കാർക്കിടയിലും കോളിളക്കമായിരുന്നു. ഗുജറാത്ത് കലാപത്തിൽ മോദിയെ കുറ്റക്കാരനായി ചിത്രീകരിക്കുന്ന ചിത്രം ഇന്ത്യ നിരോധിച്ചു.

താൻ ട്വിറ്റർ ഏറ്റെടുത്ത ശേഷം തെറ്റായ വിവരങ്ങൾ കയറ്റി വിടുന്നതു  കുറഞ്ഞുവെന്നു മസ്‌ക് അവകാശപ്പെട്ടു.

ബിബിസി ‘സർക്കാർ പണം നൽകുന്ന’ മാധ്യമ സ്ഥാപനമാണെന്നു മസ്‌ക് പറഞ്ഞിരുന്നു.  എന്നാൽ അവർക്കു ചില ഗംഭീര വിഷയങ്ങളൊക്കെ ഉള്ളതു കൊണ്ട് കാണാറുണ്ട്.

Musk says he prefers to obey Indian social media laws 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular