Friday, May 17, 2024
HomeKeralaഅരിക്കൊമ്പന്‍ വിഷയം : കേരളം സുപ്രീം കോടതിയില്‍ : തടസ്സ ഹര്‍ജിയുമായി മൃഗസ്‌നേഹികളും

അരിക്കൊമ്പന്‍ വിഷയം : കേരളം സുപ്രീം കോടതിയില്‍ : തടസ്സ ഹര്‍ജിയുമായി മൃഗസ്‌നേഹികളും

അരിക്കൊമ്പന്‍ വിഷയത്തില്‍ കേരളം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ഉപദ്രവകാരികളായ വന്യമൃഗങ്ങളുടെ കാര്യത്തില്‍ വന്യജീവി സംരക്ഷണ വകുപ്പ് പ്രകാരം നടപടിയെടുക്കാന്‍ അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.

എന്നാല്‍ മൃഗസ്‌നേഹികളുടെ സംഘടന തടസ്സ ഹര്‍ജിയുമായി സുപ്രീം കോടതിയിലുമെത്തിയിട്ടുണ്ട്. ഉപദ്രവകാരികള്‍ ആയ വന്യ മൃഗങ്ങളുടെ കാര്യത്തില്‍ നടപടി എടുക്കാന്‍ അധികാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് എന്നാണ് കേരളത്തിന്റെ വാദം. ഇക്കാര്യത്തില്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ആകുന്നുവെന്നും കേരളം  വാദിക്കുന്നു.

വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വക്കസി’ എന്ന മൃഗസ്‌നേഹികളുടെ സംഘടനയാണ് സുപ്രീംകോടതിയില്‍ തടസ ഹര്‍ജി ഫയല്‍ ചെയ്തത്. അഭിഭാഷകന്‍ ജോണ്‍ മാത്യു ആണ് തടസ ഹര്‍ജി ഫയല്‍ ചെയ്തത്. സീനിയര്‍ അഭിഭാഷകന്‍ വി. ചിദംബരേഷ് സംഘടനയ്ക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകും. ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് സുപ്രീംകോടതി നല്‍കുന്നതിന് മുന്‍പ് തങ്ങളുടെ വാദം കേള്‍ക്കണമെന്നാണ് ആവശ്യം.

ARIKKOMBAN CASE – SUPREME COURT

ജോബിന്‍സ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular