Friday, May 17, 2024
HomeKeralaകോവിഡ് ബാധിച്ച്‌ 'മരിച്ച' യുവാവ് 2 വര്‍ഷത്തിന് ശേഷം വീട്ടില്‍‌ തിരിച്ചെത്തി: ഞെട്ടിത്തരിച്ച്‌ കുടുംബം; അന്വേഷണം

കോവിഡ് ബാധിച്ച്‌ ‘മരിച്ച’ യുവാവ് 2 വര്‍ഷത്തിന് ശേഷം വീട്ടില്‍‌ തിരിച്ചെത്തി: ഞെട്ടിത്തരിച്ച്‌ കുടുംബം; അന്വേഷണം

ണ്ട് വര്‍ഷത്തിന് മുന്‍പ് മരിച്ച യുവാവ് തിരിച്ചെത്തി ഭോപ്പല്‍: കോവിഡ് ബാധിച്ച്‌ മരിച്ച യുവാവ് രണ്ട് വര്‍ഷത്തിന് ശേഷം മടങ്ങിയെത്തി.
മധ്യപ്രദേശിലെ ധാറിലാണ് സംഭവം. 35 കാരനായ കമലേഷ് പതിദര്‍ ആണ് രണ്ട് വര്‍ഷത്തിന് ശേഷം വീട്ടില്‍ മടങ്ങിയെത്തിയത്. 2021ലാണ് കോവിഡ് ബാധിച്ച്‌ കമലേഷ് ഗുജറാത്തിലെ വഡോദരയിലെ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിക്കുന്നത്.
എന്നാല്‍ ചികിത്സക്കിടെ കമലേഷ് മരിച്ചതായി ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു.

തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും നല്‍കിയ മൃതദേഹം കമലേഷിന്റെതാണെന്ന് കരുതി ബന്ധുക്കള്‍ സംസ്കരിച്ചു.

അന്ത്യ ചര്‍മ്മങ്ങളും നടത്തി. സംഭവം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷം ശനിയാഴ്ചയാണ് കരോദ്കലയിലുള്ള അമ്മയുടെ സഹോദരിയുടെ വീട്ടില്‍ പുലര്‍ച്ചെ ആറ് മണിയോടെ കമലേഷ് തിരിച്ചെത്തിയത്.
കമലേഷിനെ കണ്ട ബന്ധുക്കള്‍ ആകെ പരിഭ്രാന്തരായി.

കമലേഷ് ജീവനോടെ ഉണ്ടെങ്കില്‍ തങ്ങള്‍ സംസ്കരിച്ചത് ആരുടെ മൃതദേഹമാണെന്ന് സംശയം ബന്ധുക്കള്‍ പ്രകടിപ്പിച്ചു. അതേസമയം ഈ രണ്ട് വര്‍ഷം കമലേഷ് എവിടെയായിരുന്നു എന്നതിലും വ്യക്തതയില്ല.

കമലേഷിനെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകൂ. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഈ വാര്ത്ത കൂടി വായിക്കൂ ‘താന്‍ രണ്ടാമതും ഗര്‍ഭിണിയാണ്’; പാവയെ വിവാഹം ചെയ്ത യുവതി ! സമകാലിക മലയാളം ഇപ്പോള് വാട്സ്‌ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular