Friday, May 3, 2024
HomeIndiaബിജെപി വിട്ട കര്‍ണാടക മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ കോണ്‍ഗ്രസിലേക്ക്: തെരഞ്ഞെടുപ്പില്‍ മത്സരിക്കും

ബിജെപി വിട്ട കര്‍ണാടക മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ കോണ്‍ഗ്രസിലേക്ക്: തെരഞ്ഞെടുപ്പില്‍ മത്സരിക്കും

ബിജെപി വിട്ട കര്‍ണാടക മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ കോണ്‍ഗ്രസിലേക്ക്. ഇന്ന് രാവിലെ 8.15 ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

ഹുബ്ബള്ളി ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ ഷെട്ടര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നാണ് വിവരം.

ഇന്നലെ രാത്രി കോണ്‍ഗ്രസ് നേതാവ് എസ് എസ് മല്ലികാര്‍ജുന്റെ വീട്ടില്‍ വച്ച്‌ അര്‍ദ്ധ രാത്രി ഡി കെ ശിവകുമാറും സിദ്ധരാമയ്യയും രണ്‍ദീപ് സുര്‍ജെവാലയും മറ്റ് മുതിര്‍ന്ന നേതാക്കളും ഷെട്ടറുമായി മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച നടത്തിയിരുന്നു. ഷെട്ടര്‍ രാഹുല്‍ ഗാന്ധിയുമായും ഫോണില്‍ സംസാരിച്ചുവെന്നാണ് വിവരം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ രോഷാകുലനായാണ് ഷെട്ടര്‍ പാര്‍ട്ടി വിട്ടത്. 67കാരനായ ഷെട്ടറിന് രാജ്യസഭാ സീറ്റും ഗവര്‍ണര്‍ പദവിയും ബിജെപി കേന്ദ്ര നേതൃത്വം വാഗ്ദാനം ചെയ്തിരുന്നു. ഇതെല്ലാം ഉപേക്ഷിച്ചാണ് തനിക്ക് എംഎല്‍എ സീറ്റ് തന്നെ വേണമെന്ന നിര്‍ബന്ധത്തില്‍ ഷെട്ടര്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular