Monday, May 20, 2024
HomeIndiaമംഗ്ളുറു നെഹ്റു മൈതാനിയില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട നിലയില്‍: 4 പേര്‍ പൊലീസ് കസ്റ്റഡിയില്‍

മംഗ്ളുറു നെഹ്റു മൈതാനിയില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട നിലയില്‍: 4 പേര്‍ പൊലീസ് കസ്റ്റഡിയില്‍

മംഗ്ളുറു : നഗര ഹൃദയ ഭാഗത്തെ നെഹ്റു മൈതാനിയില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
മംഗ്ളൂറിനടുത്ത ബണ്ട് വാള്‍ പൊളനി സ്വദേശി ജനാര്‍ദന ബരിന്‍ജ പൂജാരിയാണ് (42) ചൊവ്വാഴ്ച സന്ധ്യയോടെ അക്രമത്തിന് ഇരയായതെന്ന് പൊലീസ് പറഞ്ഞു.

ജില്ല ഭരണകൂടവും പൊലീസ് ഐജി, മംഗ്ളുറു സിറ്റി പൊലീസ് കമീഷണര്‍ ഓഫീസുകള്‍ എന്നിവയുടെ പരിസരത്താണ് അക്രമം നടന്ന മൈതാനം. മൈതാനത്ത് സായാഹ്നം ചിലവിടുന്നവര്‍ക്കിടയില്‍ ഒഴിഞ്ഞ സ്ഥലത്ത് ഇരിക്കുകയായിരുന്നു ജനാര്‍ദന. കവര്‍ചയാവാം കൊലക്ക് പിന്നില്‍ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ബണ്ട് വാളില്‍ ഡ്രൈവര്‍ ജോലി ചെയ്യുന്നയാളാണ് കൊല്ലപ്പെട്ട ജനാര്‍ദന. പോസ്റ്റുമോര്‍ടം മംഗ്ളുറു ഗവ. വെന്റ്ലോക് ആശുപത്രിയില്‍ നടക്കുമെന്നും ഇതിന്റെ റിപോര്‍ട് ലഭിച്ചാല്‍ മാത്രമേ അന്വേഷണ ദിശ നിര്‍ണയിക്കാനാവൂവെന്നും പൊലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular