Monday, May 20, 2024
HomeIndiaകാമുകിയുമായി പിരിയാന്‍ വയ്യ, സ്വന്തമാക്കാന്‍ രണ്ട് വയസുള്ള സ്വന്തം മകനെ കൊലപ്പെടുത്തി യുവാവ്

കാമുകിയുമായി പിരിയാന്‍ വയ്യ, സ്വന്തമാക്കാന്‍ രണ്ട് വയസുള്ള സ്വന്തം മകനെ കൊലപ്പെടുത്തി യുവാവ്

ഹാരാഷ്ട്ര : കാമുകിയുമായി ജീവിക്കുന്നതിന് വേണ്ടി രണ്ടുവയസ് മാത്രമുള്ള മകനെ കൊന്ന് യുവാവ് പുഴയില്‍ വലിച്ചെറിഞ്ഞു.

മഹാരാഷ്ട്രയിലാണ് ദാരുണ സംഭവം. ഗാര്‍മെന്റ് ഫാക്ടറിയിലെ തയ്യല്‍ക്കാരനാണ് യുവാവ്. ഇവിടെ തന്നെ ജോലി ചെയ്യുന്ന യുവതിയുമായി ഇയാള്‍ക്ക് അവിഹിതബന്ധമുണ്ടായിരുന്നു. വിവാഹം കഴിക്കണമെങ്കില്‍ ഭാര്യയേയും മകനെയും ഇല്ലായ്മ ചെയ്യണമെന്ന് കാമുകി തന്നോട് ആവശ്യപ്പെട്ടിരുന്നതായി യുവാവ് പോലീസിനോട് കുറ്റസമ്മതം നടത്തി.

ഭാര്യയെയും മകനെയും ഇല്ലായ്മ ചെയ്താല്‍ വിവാഹം ചെയ്യാമെന്നാണ് കാമുകി യുവാവിനോട് പറഞ്ഞത് പ്രകാരമാണ് മകനെ കൊന്ന് പുഴയില്‍ എറിഞ്ഞതെന്നാണ് ഇയാള്‍ പറയുന്നത്. ഭാര്യയുമായി യുവാവ് അത്ര രസത്തിലായിരുന്നില്ല. ഭര്‍ത്താവിന്റെ അവിഹിത ബന്ധത്തെ കുറിച്ച്‌ ഭാര്യയ്ക്കും അറിയാമായിരുന്നു. ഇതും പറഞ്ഞ് ഇരുവരും നിരവധി തവണ കലഹമുണ്ടായിട്ടുമുണ്ട്. സംഭവദിവസം കുഞ്ഞിന് ചോക്കലേറ്റ് നല്‍കാം എന്ന് വാഗ്ദാനം ചെയ്താണ് യുവാവ് ഭാര്യയുടെ അടുത്ത് നിന്ന് കുഞ്ഞിനെ കൊണ്ടുപോയതെന്നും പൊലീസ് പറയുന്നു.

ബുധനാഴ്ച രാവിലെയാണ് കുട്ടിയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തിയത്. പ്ലാസ്റ്റിക് ബാഗിലായിരുന്നു മൃതദേഹം. എലി കടിച്ചതിനാല്‍ എളുപ്പം തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യത്തിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞതെന്നും പൊലീസ് പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular